ആലപ്പുഴ: ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനുള്ള അവസാനശ്രമത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രമുള്ളപ്പോൾ ബി.ഡി.ജെ.എസിെൻറ ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നിൽക്കുന്നത് അപകടകരമാെണന്ന അഭിപ്രായം പാർട്ടിയിലെ പ്രബലവിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിമർശനം ഉയർത്തിയിട്ടും നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ ബി.ഡി.ജെ.എസിനോട് ആഭിമുഖ്യം പുലർത്തുന്ന ബി.ജെ.പിയിലെ പല നേതാക്കൾക്കും പ്രതിഷേധമുണ്ട്. എന്നാൽ, അവർ പാർട്ടി അച്ചടക്കത്തിെൻറ പേരിൽ പുറത്ത് പ്രകടിപ്പിക്കാതിരിക്കുകയാണേത്ര. ഞായറാഴ്ച ബി.ഡി.ജെ.എസ് നേതൃയോഗം ചെങ്ങന്നൂരിൽ ചേരും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമാണ്. പ്രധാനമായും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങളും തന്ത്രങ്ങളുമായിരിക്കും നേതൃയോഗം ചർച്ച ചെയ്യുക. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ടിട്ടുണ്ട്. കടുത്ത തീരുമാനങ്ങൾ എടുക്കരുെതന്നും പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യങ്ങൾ അംഗീകരിക്കാമെന്നും തുഷാറിന് ഉറപ്പുനൽകിയിട്ടുെണ്ടന്നാണ് അറിയുന്നത്. എന്നാൽ, രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖയായതിെൻറ തിക്താനുഭവം ഉള്ളപ്പോൾ വീണ്ടും പറയുന്ന ഉറപ്പുകൾക്ക് എന്തുവിലയെന്ന ചോദ്യമാണ് ബി.ഡി.ജെ.എസ് നേതാക്കൾക്കുള്ളത്. ബി.ഡി.ജെ.എസിനോടും വെള്ളാപ്പള്ളിയോടും അനുനയ സമീപനം സ്വീകരിച്ച് സഹായം ഉറപ്പാക്കണമെന്ന ആവശ്യം സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ളയോട് അടുപ്പമുള്ളവർ പറയുന്നുണ്ട്. ശ്രീധരൻ പിള്ള സ്ഥാനാർഥിയായി പ്രചാരണം തുടങ്ങിയശേഷമാണ് ബി.ഡി.ജെ.എസുമായുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ വീണത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആവേശത്തോടെ പെങ്കടുത്ത ബി.ഡി.ജെ.എസിെൻറ പിന്തുണ ഇത്തവണ വൈകിയും ഉറപ്പാക്കാത്തതിൽ മണ്ഡലത്തിലെ പ്രവർത്തകരിലും പ്രതിഷേധമുണ്ട്. അതേസമയം, ബി.ജെ.പി നേതൃത്വത്തിെൻറ കപട നിലപാടിൽ വീഴരുെതന്നാണ് ബി.ഡി.ജെ.എസ് അണികളുടെ വികാരം. അതിനാൽ, ഞായറാഴ്ച നടക്കുന്ന യോഗം ബി.ജെ.പിക്ക് മാത്രമല്ല ബി.ഡി.ജെ.എസിനും പ്രധാനമാെണന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബി.ജെ.പിയുടെ ഹീന ശ്രമം -എം.വി. ഗോവിന്ദൻ ചെങ്ങന്നൂർ: ഉപതെരെഞ്ഞടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ വിഷ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ആർ.എസ്.എസും ബി.ജെ.പിയും നിരന്തരം നടത്തുന്ന ഹീന ശ്രമങ്ങളിൽ ഒടുവിലത്തേതാണ് ചെങ്ങന്നൂർ ലക്ഷ്യമിട്ട് നടത്തുന്ന വിഷപ്രചാരണം. ഭൂരിപക്ഷ വർഗീയ വികാരം ഇളക്കിവിട്ട് വോട്ട് നേടാനാകുമെന്ന് വ്യാമോഹിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിഷലിപ്ത പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. വേനലവധിക്ക് സ്‌കൂൾ അടച്ചപ്പോൾ സംസ്ഥാനത്ത് എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും സർക്കാർ സൗജന്യമായി നാല് കിലോ വീതം അരി നൽകിയത് രാഷ്ട്രീയ ഭേദമന്യേ ഏറെ പ്രശംസ നേടിയ നടപടിയായിരുന്നു. ഒരു മതത്തിൽപെട്ട കുട്ടികൾക്കുമാത്രമാണ് അരി വിതരണം ചെയ്തതെന്നും ചെങ്ങന്നൂരിലുള്ള മറ്റു മതക്കാർ മണ്ണ് തിന്നണമെന്നാണോ എന്നുമുള്ള സമൂഹമാധ്യമ പ്രചാരണം വർഗീയ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹർത്താൽ ആഹ്വാനം മുസ്ലിം വർഗീയ വിഭാഗങ്ങളുടേതാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു. എന്നാൽ, കേരളത്തിെൻറ മതേതര മനസ്സും സംസ്ഥാന പൊലീസിെൻറ കുറ്റാന്വേഷണ മികവും സംഭവത്തിന് പിന്നിലെ യഥാർഥ കുറ്റവാളികളെ കണ്ടെത്തി. സംസ്ഥാനത്ത് വർഗീയ കലാപം ലക്ഷ്യമിട്ടുള്ള ഹർത്താൽ ആഹ്വാനത്തിന് പിടിയിലായത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ്. നാടിെൻറ സമാധാനവും സമാധാനപരമായ തെരഞ്ഞെടുപ്പും ഉറപ്പാക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.