പെരുമാറ്റച്ചട്ടം വിവാഹത്തിനും; തീയതി മാറ്റി ചെങ്ങന്നൂരിലെ കുടുംബം

ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പ് കാരണം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി. ചെങ്ങന്നൂർ ചെറിയനാട് കൊച്ചുപ്ലാവിളയിൽ വീട്ടിൽ കുര്യൻ-ആനിയമ്മ ദമ്പതികളുടെ മകൾ ജിൻസി കെ. കുര്യ​െൻറ മേയ് 28ന് നടത്താനിരുന്ന വിവാഹമാണ് 31ലേക്ക് മാറ്റിയത്. സി.പി.എം അനുഭാവിയും കൂലിവേലക്കാരനുമായ കുര്യ​െൻറ മകൾ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഡൽഹിയിൽ ജോലി ചെയ്യുന്ന തൃശൂർ മാള തെക്കൻ താണിശ്ശേരി അമ്പുക്കൽ വീട്ടിൽ പരേതനായ തോമസ് ആൻറണിയുടെയും അൽഫോൻസയുടെയും മകൻ അലോഷ്യസുമായുള്ള വിവാഹം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉറപ്പിച്ചത്. മനസ്സമ്മതത്തിനായി ഹാൾ ബുക്ക് ചെയ്തു. കല്യാണക്കുറി അടിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് വിവാഹ ദിവസം തന്നെയാണ് വോട്ടെടുപ്പെന്ന് അറിയുന്നത്. നിർണായകമായ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ വിവാഹം നടത്തുന്നത് അനുചിതമാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. വിവാഹത്തിന് ബന്ധുമിത്രാദികളെയും അയൽവാസികളെയും പങ്കെടുക്കുപ്പിക്കാനും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ വര​െൻറ വീട്ടുകാരുമായി ബന്ധപ്പെട്ട് സ്ഥിതിവിശേഷങ്ങൾ ബോധ്യപ്പെടുത്തി. ഗൗരവം മനസ്സിലാക്കി അവരും സമ്മതിച്ചാണ് 31ലേക്ക് മാറ്റിയത്. പുതിയ തീയതി പ്രകാരമുള്ള കല്യാണക്കുറിയും തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.