വേനൽ മഴയിലും മിന്നലിലും പരക്കെ നാശനഷ്​ടം

അമ്പലപ്പുഴ: വേനല്‍മഴയിലും മിന്നലിലും പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തി​െൻറ വിവിധ വാര്‍ഡുകളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളും മത്സ്യബന്ധന വള്ളവും തകര്‍ന്നു. വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി 10ഒാടെയുണ്ടായ പ്രകൃതിക്ഷോഭത്തിലാണ് നാശനഷ്ടം സംഭവിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സി.എം.എസ് കോമ്പൗണ്ടില്‍ ജയിംസ്, വലിയപറമ്പില്‍ ഉഷാഭായി, കറുകമ്പറമ്പില്‍ സേവ്യര്‍, ജോണ്‍, ആൻറണി ജോസഫ്, എട്ടാം വാര്‍ഡില്‍ വെളുത്തേടത്ത് പറമ്പില്‍ ബാലു, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എസ്.എന്‍ കവലക്ക് സമീപം കാര്‍ത്തികയില്‍ എം.എം. പണിക്കർ, ശശിധരൻ, 13ാം വാര്‍ഡ് തെക്കെ വീട്ടില്‍ ലേജു, 14ാം വാര്‍ഡ് നമ്പിശേരി വീട്ടില്‍ സുജ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാട് സംഭവിച്ചത്. സേവ്യറി​െൻറയും ആൻറണി ജോസഫി​െൻറയും വീടിന് മുകളില്‍ മരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടുപകരങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ജയിംസി​െൻറ വീടിന് മിന്നലേറ്റ് ഭിത്തികള്‍ തകര്‍ന്നത്. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. സുജയുടെ വീടി​െൻറ സീലിങ് തകര്‍ന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇലക്ട്രിക് മീറ്റര്‍ പൊട്ടിത്തെറിച്ചു. ഭിത്തി വിണ്ടുകീറി, ബാലുവി​െൻറ വീടി​െൻറ കിടപ്പുമുറിയുടെ അടിത്തറ തകരുകയും വീട്ടുപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. ബാലുവും ഭാര്യ ശ്രീകലയും മകള്‍ അശ്വതിയും ഈ സമയം വീട്ടിലുണ്ടായിരുന്നു. മുറിയിലിരുന്ന ടേപ്പ് റെക്കോഡറിന് തീപിടിച്ചത് പരിഭ്രാന്തിപരത്തി. ലേജുവി​െൻറ വീടി​െൻറ ഭിത്തികള്‍ തകര്‍ന്നു. എം.എം. പണിക്കരുടെ ആറ് ഫാൻ, ഇന്‍ഡക്ഷന്‍ കുക്കർ, വാഷിങ് മെഷീൻ എന്നിവ തകര്‍ന്നു. പുറത്തുണ്ടായിരുന്ന ഇലക്ട്രിക് മീറ്ററിന് തീപിടിച്ചു. ഭിത്തിക്കും തകരാറുണ്ട്. നീര്‍ക്കുന്നം ഫിഷര്‍മെന്‍ കോളനി സുമേഷി​െൻറ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളം തകര്‍ന്നു. കപ്പക്കട കടല്‍തീരത്ത് മത്സ്യബന്ധനത്തിനുശേഷം കരക്ക് കയറ്റിയിരുന്ന വള്ളമാണ് തകര്‍ന്നത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. സമീപത്തുനിന്ന മരങ്ങള്‍ കടപുഴകി വീണാണ് മറ്റുള്ളവരുടെ വീടുകള്‍ തകര്‍ന്നത്. പഞ്ചായത്ത് വില്ലേജ് അധികൃതര്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓൾ കേരള വോളിബാള്‍ ടൂര്‍ണമ​െൻറിന് ഇന്ന് തുടക്കം അമ്പലപ്പുഴ: കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഒാള്‍ കേരള വോളിബാള്‍ ടൂര്‍ണമ​െൻറിന് അമ്പലപ്പുഴ ശ്രീമൂലം ടൗണ്‍ ക്ലബ് ഫ്ലഡ്‌ൈലറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച തുടക്കമാകും. വൈകീട്ട് ഏഴിന് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് നിർമിച്ചിട്ടുള്ളത്. കേരള പൊലീസ്, കൊച്ചിന്‍ പോസ്റ്റൽ, ഇന്ത്യന്‍ നേവി, കൊച്ചിന്‍ പോർട്ട് ട്രസ്റ്റ്, കൊച്ചിന്‍ കസ്റ്റംസ്, പാല സ​െൻറ് തോമസ് കോളജ്, കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നീ പുരുഷ ടീമുകളും കേരള പൊലീസ്, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് എന്നീ വനിത ടീമുകളും ടൂര്‍ണമ​െൻറില്‍ മാറ്റുരക്കും. പ്രവേശനം പാസ് മൂലമായിരിക്കും. ടൂര്‍ണമ​െൻറ് മേയ് ആറിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.