ആലങ്ങാട്: ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞാലിയിൽ വ്യാഴാഴ്ച വൈകീട്ട് നാലരക്ക് പ്രതിഷേധപ്രകടനവും യോഗവും നടക്കും. മാഞ്ഞാലി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാഞ്ഞാലി കവലയിലാണ് പ്രതിഷേധമെന്ന് കൺവീനർ ഉദയകുമാർ അറിയിച്ചു. രോഗപ്രതിരോധ ക്യാമ്പ് ഇന്ന് ആലങ്ങാട്: വെളിയത്തുനാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തിെൻറ സഹകരണത്തോടെ സൗജന്യ വേനൽക്കാല രോഗപ്രതിരോധ ക്യാമ്പ് ബുധനാഴ്ച നടക്കും. കരുമാല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ 10ാം നമ്പർ അംഗൻവാടിയിൽ രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.