സ്​ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സും സംരക്ഷിക്കപ്പെടണം ^കെ.സി.ബി.സി

സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സും സംരക്ഷിക്കപ്പെടണം -കെ.സി.ബി.സി കൊച്ചി: കഠ്വയിലും ഉന്നാവിലും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലും നടക്കുന്ന ബലാത്സംഗക്കൊലപാതകങ്ങൾ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് കെ.സി.ബി.സി. സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും അന്തസ്സിനും നേരേ ഉയരുന്ന ഭീഷണികൾ അത്യന്തം ആപത്കരവും ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്. ദുർബലരെയും ന്യൂനപക്ഷവിഭാഗങ്ങളെയും ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും രാജ്യത്ത് അരാജകത്വം വളർത്തും. അക്രമികളുടെ രാഷ്ട്രീയമോ മതമോ നോക്കാതെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. കേരളത്തിൽപോലും നിയമപാലകർ നിയമലംഘകരാകുന്ന കാഴ്ച ആശങ്കാജനകമാണ്. അതിക്രമത്തെ ന്യായീകരിക്കാനും കൂടുതൽ അതിക്രമങ്ങൾ പ്രവർത്തിക്കാനുമുള്ള ശ്രമങ്ങൾ ഞെട്ടിക്കുന്നതാണ്. രാജ്യത്തി​െൻറ ഇതരഭാഗങ്ങളിലും സമാനസംഭവങ്ങൾ ആവർത്തിക്കുന്നത് ഭരണകൂടത്തി​െൻറ കാര്യക്ഷമതയെയും ആത്്മാർഥതയെയും സംശയത്തിലാഴ്ത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികളും സമൂഹവും ജാഗ്രത പുലർത്തണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.