കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) രണ്ടുദിവസമായി നടന്ന ഭക്ഷ്യ-കാർഷിക-പ്രകൃതിസൗഹൃദ വിപണനമേളയിൽ താരമായി കടൽ മുരിങ്ങ (ഓയിസ്റ്റർ). ഔഷധഗുണങ്ങൾ കേട്ടറിഞ്ഞപ്പോൾ കടൽ മുരിങ്ങ പച്ചക്ക് കഴിക്കാൻ മേളയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. കടലിലെ മാലിന്യ ഭീഷണിചെറുക്കുന്നതുമായി ബന്ധപ്പെട്ട് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എം.ബി.എ.ഐ) സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിെൻറ ഭാഗമായാണ് മേള ഒരുക്കിയത്. കുട്ടികളുടെ ബുദ്ധിവളർച്ചക്ക് ഏറ്റവും ആവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ് കടൽ മുരിങ്ങ. അത്യപൂർവമായ ധാതുലവണമായ സെലീനിയവും സിങ്ക്, കാത്സ്യം, അയൺ, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയും അടങ്ങിയിട്ടുള്ള കടൽ മുരിങ്ങ ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്. ഔഷധഗുണങ്ങൾ ഒന്നും നഷ്ടപ്പെടാതിരിക്കാനാണ് പച്ചക്ക് കഴിക്കുന്നത്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് കടൽ മുരിങ്ങ കഴിക്കാൻ സി.എം.എഫ്.ആർ.ഐയിലെത്തിയത്. മൂത്തകുന്നം സമുദ്രഔഷധി കർഷകസംഘമാണ് മേളയിൽ കടൽ മുരിങ്ങ വിപണനത്തിനെത്തിച്ചത്. വിളവെടുപ്പിനുശേഷം ശാസ്ത്രീയരീതിയിൽ ശുദ്ധീകരിച്ച് പ്രത്യേക സംവിധാനങ്ങളുള്ള ജലസംഭരണികളിൽ സൂക്ഷിച്ച കടൽ മുരിങ്ങയാണ് മേളയിലെത്തിയവർക്ക് ലഭിച്ചത്. ഫോട്ടോക്യാപ്ഷൻ സി.എം.എഫ്.ആർ.ഐയിൽ ദേശീയ സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ മേളയിൽ കുട്ടിക്ക് കടൽ മുരിങ്ങ പച്ചക്ക് കഴിക്കാൻ നൽകുന്ന രക്ഷിതാവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.