കിഴക്കമ്പലം: പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം. കിഴക്കമ്പലം ഈരക്കാട്, പഴങ്ങനാട്, കാരുകുളം, പുക്കാട്ടുപടി പ്രദേശങ്ങളിലാണ് വ്യാപകനാശം ഉണ്ടായത്. കാരുകുളത്ത് ശക്തമായ കാറ്റിനെ തുടർന്ന് നമ്മുണാരി ജോർജിെൻറ 500 വാഴകൾ കാറ്റിൽ മറിഞ്ഞു. ഈരക്കാട് തേയ്ക്കാനത്ത് ജരാർദ്, സഹോദരൻ ജോസ് എന്നിവരുടെ 225 ഏത്തവാഴകളും എഴുപത്തഞ്ചോളം ഞാലിപ്പൂവൻ, കണ്ണൻ വാഴകളും നശിച്ചു. മുറിവിലങ്ങ് നമ്മണാരി അവറാച്ചെൻറ തേക്ക് കടപുഴകി. മുറിവിലങ്ങ് പൗലോസിെൻറ നൂറോളം ഏത്തവാഴകളും പഴങ്ങനാട് പെേട്രാൾ പമ്പിന് സമീപം പോൾ എൽദോയുടെ 60 ഏത്തവാഴകളും പുക്കാട്ടുപടി മുതുകാടൻ പൗലോസിെൻറ 200 ഞാലിപ്പൂവനും കിഴക്കമ്പലം വാച്ചേരി വർഗീസിെൻറ 400 വാഴകളും നശിച്ചു. മുറിവിലങ്ങ് പീടിയേക്കൽ പോൾസണിെൻറ വീടിെൻറ മേൽക്കൂര തകർന്നു. കിഴക്കമ്പലം വൈദ്യുതി സെക്ഷെൻറ കീഴിലെ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി സെക്ഷെൻറ ഫോൺ തകരാറിലായി. ഇതോടെ രാത്രിയിൽ ഉപഭോക്താക്കൾക്കും വൈദ്യുതി ഓഫിസുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചിലയിടങ്ങളിൽ ഞായറാഴ്ച വൈകീട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. അപകടാവസ്ഥയിലായ പഴങ്ങനാട് പാലം പുനർനിർമിക്കണം കിഴക്കമ്പലം: ആലുവ-തൃപ്പൂണിത്തുറ റോഡിൽ സമരിറ്റൻ ആശുപത്രിക്ക് സമീപം മാസങ്ങളായി തകർന്നുകിടക്കുന്ന പാലത്തിെൻറ പുനർ നിർമാണപ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം കുന്നത്തുനാട്, കിഴക്കമ്പലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ധർണ നിയോജകമണ്ഡലം പ്രസിഡൻറ് വർഗീസ് പാങ്കോടൻ ഉദ്ഘാടനം ചെയ്തു. പോൾ മടേക്കൽ, സാബു പീറ്റർ, എം.വി. ഏലിയാസ്, സണ്ണി കരിക്കൽ, ജോസ് മൂലമറ്റം, പൗലോസ്, സിജോ വർഗീസ്, സി.പി. മത്തായി, അരുൺ, അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.