ആലപ്പുഴ: മനുഷ്യെൻറ ജീവിതത്തെക്കുറിച്ച് പരസ്പര സംസാരങ്ങൾ കുറഞ്ഞ് വരുന്നത് സമൂഹത്തിൽ തെറ്റായ പ്രവണതകൾക്ക് കാരണമാകുന്നുവെന്ന് ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ഫാ. ജെയിംസ് ആനാപറമ്പിൽ പറഞ്ഞു. മനുഷ്യന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും ഒരുപോലെയാണ്. ഈ അവകാശം ഭരണഘടനാപരമാണ്. തെറ്റിദ്ധാരണകളാണ് പലപ്പോഴും സംഘർഷങ്ങളിൽ കലാശിക്കുന്നത്. മതങ്ങൾ തമ്മിലെ സ്നേഹസംവാദങ്ങൾ കുറഞ്ഞുവരുകയാണ്. അത് തിരിച്ചുപിടിക്കണം. മൂല്യവത്തായ ജീവിതങ്ങൾ പകർന്ന് പഠിപ്പിക്കുന്ന മതങ്ങളിലെ സാരങ്ങൾ പരസ്പരം പങ്കുെവക്കപ്പെടണം. ഇതിനുള്ള വേദികൾ ഉയർന്ന് വരണം -അദ്ദേഹം പറഞ്ഞു. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്, ഹൃദയങ്ങളിലേക്കൊരു യാത്ര' എന്ന സംസ്ഥാന കാമ്പയിൻ സ്നേഹോപഹാരം സ്വീകരിച്ച് ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ സ്നേഹോപഹാരം കൈമാറി. ജില്ല സെക്രട്ടറിമാരായ യു. ഷൈജു, കെ.എസ്. അഷ്റഫ്, പ്രബോധന വിഭാഗം സമിതി അംഗം അക്ബർ ഷരീഫ്, എസ്.ഐ.ഒ ജില്ല സമിതി അംഗം യാസിർ എന്നിവർ പെങ്കടുത്തു. കാമ്പയിെൻറ ഭാഗമായി ജില്ലയിലുടനീളം വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഏരിയ, പ്രാദേശിക തലങ്ങളിൽ സ്നേഹസംവാദങ്ങൾ, ചർച്ച സദസ്സുകൾ, ഗൃഹ സമ്പർക്കം, കുടുംബസദസ്സുകൾ, ടേബിൾ ടോക്കുകൾ, പൊതുയോഗങ്ങൾ, സാംസ്കാരിക സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. കാമ്പയിെൻറ ഭാഗമായി ജില്ലതലത്തിൽ 15ന് വൈകുന്നേരം ഏഴിന് മൈത്രി ഭവനിൽ ചർച്ച സദസ്സ് നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രബോധക പണ്ഡിതൻ ജി.കെ. എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.