അർത്തുങ്കൽ ഫിഷറീസ്​ തുറമുഖം നിർമാണം സെപ്​റ്റംബറിൽ പുനരാരംഭിക്കും ^മന്ത്രി

അർത്തുങ്കൽ ഫിഷറീസ് തുറമുഖം നിർമാണം സെപ്റ്റംബറിൽ പുനരാരംഭിക്കും -മന്ത്രി ആലപ്പുഴ: അർത്തുങ്കൽ ഫിഷറീസ് തുറമുഖത്തി​െൻറ നിർമാണം സെപ്റ്റംബറിൽ പുനരാരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. പുതുക്കിയ എസ്റ്റിമേറ്റിൽ പുലിമുട്ടുകളുടെ ദൂരം 420 മീറ്ററായി ചുരുക്കിയത് ഒഴിവാക്കാനും ആദ്യ പദ്ധതിയിലേതുപോലെ 600 മീറ്ററിൽ തന്നെ നിലനിർത്താനും തീരുമാനിക്കും. തുറമുഖത്തിന് സമരത്തിലുള്ളവരുമായി കലക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീരുമാനത്തെ അംഗീകരിച്ച സമരക്കാർ തുടർ നടപടി ഉടനെ ജില്ല ഭരണകൂടത്തെ അറിയിക്കുമെന്ന് പറഞ്ഞു. പുതുക്കിയ എസ്റ്റിമേറ്റിന് കേന്ദ്രാനുമതി വൈകിയതിനാലാണ് പദ്ധതി ഇത്രയും വൈകിയത്. കേന്ദ്രാനുമതി പ്രതീക്ഷിച്ച് ഇതിനകം കേരളം പണം ചെലവഴിക്കുകയും ചെയ്തു. 110 കോടി രൂപയാണ് പദ്ധതിക്ക് കേരളം ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിനാൽ നബാർഡി​െൻറ സഹായം കേരളം തേടുകയും അത് അംഗീകരിക്കുകയുമായിരുന്നു. നേരത്തേ കേന്ദ്രവും സംസ്ഥാനവും പകുതി വീതം പണം അനുവദിക്കാനായിരുന്നു ധാരണ. ഇപ്പോൾ അതില്ലാതായതോടെയാണ് പുതിയ വഴി തേടിയതെന്നും മൂന്ന് ഘട്ടമായി നബാർഡ് പണം അനുവദിക്കാൻ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഡി.പി.ആർ അടുത്ത ആഴ്ചയോടെ നബാർഡിന് കൈമാറുമെന്നും രണ്ട് മാസത്തിനകം അംഗീകാരം ലഭിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി സെപ്റ്റംബറിൽ പണി തുടങ്ങുമെന്നും ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ പി.കെ. അനിൽകുമാർ പറഞ്ഞു. തുറമുഖമില്ലാത്തത് മൂലം ഓഖി ദുരന്ത സമയത്ത് ജില്ല ഭരണകൂടം അനുഭവിച്ച യാതനകൾ പങ്കിട്ട കലക്ടർ ടി.വി. അനുപമ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജില്ല ഭരണകൂടത്തി​െൻറ നിതാന്ത ജാഗ്രതയുണ്ടാകുമെന്ന് ഉറപ്പുനൽകി. യോഗത്തിൽ വിവിധ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വ്യാപാരികളുടെ കലക്ടറേറ്റ് മാർച്ച് 12ന് ആലപ്പുഴ: ദേശീയപാത മുപ്പതര മീറ്ററിൽ പുനർനിർമിക്കുക, കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കുക, ഹൈവേ വികസനത്തി​െൻറ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കുക, ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ വില മുൻകൂട്ടി പ്രഖ്യാപിക്കുക, കുടിയിറക്കപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് കലക്ടറേറ്റ് മാർച്ച് നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പുനരധിവാസമില്ലാതെയുള്ള കുടിയൊഴിപ്പിക്കൽ തടയുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചാൽ ഒഴിപ്പിക്കപ്പെടുന്ന സ്ഥലത്ത് കുടിൽ കെട്ടി സമരം ചെയ്യും. ജില്ലയിൽ ആയിരക്കണക്കിന് വ്യാപാരികൾ അറസ്റ്റ് വരിച്ച് ജയിലിൽ പോകാൻ തയാറാണ്. ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡൻറുമാരായ കെ.എസ്. മുഹമ്മദ്, വർഗീസ് വല്ലാക്കൽ, ആർ. സുഭാഷ്, പ്രതാപൻ സൂര്യാലയം, വി.സി. ഉദയകുമാർ, യു.സി. ഷാജി, സെക്രട്ടറിമാരായ തോമസ് കണ്ടഞ്ചേരി, പി.സി. ഗോപാലകൃഷ്ണൻ, മുജീബ് റഹ്മാൻ, വേണുഗോപാലക്കുറുപ്പ്, എം. ഷറഫുദ്ദീൻ, മുഹമ്മദ് നജീബ്, എ.കെ. ഷംസുദ്ദീൻ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ നസീർ പുന്നക്കൽ, ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.