ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിെൻറ രണ്ടാം വാർഷികാഘോഷം ജില്ലയിൽ ജനകീയ ഉത്സവമാക്കി മാറ്റാൻ തീരുമാനമായി. എല്ലാവിധ ക്ഷേമപെൻഷനുകളും വിഷുവിനകം വിതരണം ചെയ്യാൻ വകുപ്പുകൾ നടപടി എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ പൂർത്തീകരിക്കപ്പെട്ട രണ്ടായിരത്തോളം പദ്ധതികളുടെ സമർപ്പണവും നിർമാണോദ്ഘാടനങ്ങളും ഈ കാലയളവിൽ സംഘടിപ്പിക്കും. കേരള വികസനത്തിന് പുതിയ പരിേപ്രക്ഷ്യം നൽകിയ നവകേരള മിഷനിലെ നാലു മിഷനുകളിലും ഉൗന്നിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. വാർഷികാഘോഷങ്ങളുടെ ഭാഗമായി മേയ് 17 മുതൽ 24 വരെ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പ്രദർശന-വിപണന-ഭക്ഷ്യമേള സംഘടിപ്പിക്കും. ജില്ലയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഒട്ടേറെ പരിപാടികൾക്ക് ഇക്കാലയളവിൽ തുടക്കംകുറിക്കും. വിശപ്പുരഹിത ആലപ്പുഴ പദ്ധതി, ആലപ്പുഴ മൊബിലിറ്റി ഹബ് രൂപരേഖയുടെ പ്രകാശനം, പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രം, നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ ആധുനിക ശ്മശാനം, പുതിയ ബ്ലോക്ക് നിർമാണം തുടങ്ങിയവ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പിന് ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ആലപ്പുഴ നഗരസഭ ചെയർമാൻ എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ വൈസ് ചെയർമാന്മാരായും കലക്ടർ ചെയർമാനായും ഇൻഫർമേഷൻ ഓഫിസർ ജനറൽ കൺവീനറായും സംഘാടക സമിതി രൂപവത്കരിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമൻ, എം.എൽ.എമാരായ എ.എം. ആരിഫ്, ആർ. രാജേഷ്, പ്രതിഭഹരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ലോകാരോഗ്യ ദിനാചരണം ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫിസിെൻറയും ജനറൽ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ജില്ലതല പരിപാടി നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുജ എബ്രഹാം ആരോഗ്യദിന സന്ദേശം നൽകി. ആർ.എം.ഒ ഡോ. വേണുഗോപാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എസ്. ഷോളി, ഡോ. ശാന്തി, ജില്ല മാസ് മീഡിയ ഓഫിസർ ജി. ശ്രീകല, എച്ച്.എം.സി അംഗങ്ങളായ നസീർ, റോയി കോട്ടപ്പുറം, ആലീസ് തുടങ്ങിയവർ പങ്കെടുത്തു. എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ലോകാരോഗ്യ ദിനാചരണത്തിെൻറ ഭാഗമായി കൂട്ടയോട്ടം, ബോധവത്കരണ റാലി, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. പൊതുയോഗം 11ന് ആലപ്പുഴ: ചമ്പക്കുളം പമ്പയാറ്റിൽ നടത്തുന്ന മൂലം ജലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുയോഗം 11ന് രാവിലെ 11ന് കുട്ടനാട് താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.