ദേശീയപാത വികസനം; പരാതികൾ പരിശോധിക്കും -മന്ത്രി ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അലൈൻമെൻറ് സംബന്ധിച്ച് ജില്ലയിൽനിന്നുള്ള പരാതികൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ േചർന്ന യോഗം അവലോകനം ചെയ്തു. നിലവിെല ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും തുല്യ അകലത്തിൽ എന്നതാണ് സർക്കാറിെൻറ അലൈൻമെൻറ് സംബന്ധിച്ച അടിസ്ഥാന നയമെന്ന് മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽനിന്ന് ഗൗരവമുള്ള വലിയ പരാതികൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വണ്ടാനം, തുമ്പോളി മുതൽ കൊമ്മാടി വരെ, ചേപ്പാട്, കൃഷ്ണപുരം എന്നിവിടങ്ങളിൽനിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ന്യായമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരാതിയുണ്ടായ ഭാഗങ്ങൾ മുതിർന്ന ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധിക്കും. പരാതിയുടെ നിജസ്ഥിതി വിലയിരുത്തിയശേഷം നടപടിയെടുക്കും. ഈ സംഘത്തോടൊപ്പം കലക്ടറും ഉണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു. റെയിൽവേ, സമുദ്രം, നദി, ആരാധനാലയങ്ങളുടെ കേന്ദ്ര സ്ഥാനം എന്നിവിടങ്ങൾക്ക് മാത്രമാണ് വ്യവസ്ഥയിൽ ഒഴിവ് നൽകിയിട്ടുള്ളത്. സാമാന്യം നല്ല വില ദേശീയപാതക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. സമീപവാസിയായ സ്ത്രീയുടെ വീട് പൂർണമായി പോകാതിരിക്കാൻ വേണ്ടി താൻ സ്വയം വീടിെൻറ ഒരുഭാഗം വിട്ടുനൽകുകയാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. നാല് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കലിന് അന്തിമരൂപം നൽകാൻ സാധിക്കും. കരുനാഗപ്പള്ളിയിൽനിന്ന് ചില പരാതികൾ ഉയർന്നത് ശ്രദ്ധയിൽെപട്ടിട്ടുണ്ട്. ഇത്തരം പരാതികളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. വികസനത്തിന് ദേശീയപാത അനിവാര്യമാണെന്നും ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കേരള അഗ്രികള്‍ചറല്‍ ഫീല്‍ഡ് സ്റ്റാഫ് ഫെഡറേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ കേരള അഗ്രികള്‍ചറല്‍ ഫീല്‍ഡ് സ്റ്റാഫ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല കണ്‍വെന്‍ഷന്‍ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് ആര്‍. സുരേഷ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പ്രസിഡൻറ് ജോണ്‍ വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സജിമോന്‍, വൈസ് പ്രസിഡൻറ് പ്രശാന്ത്, ജെറീഷ, ജോയൻറ് സെക്രട്ടറി റിയാസ്, ലിേൻറാ, അര്‍ച്ചന, ശ്രീജ, ട്രഷറർ വിജിത എന്നിവർ സംസാരിച്ചു. ആറുവര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ പിരിച്ചുവിടുകയില്ലെന്ന് ഉറപ്പുനല്‍കിയ സംസ്ഥാന സര്‍ക്കാറിനെ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. ജോലിസ്ഥിരത ഉറപ്പാക്കുക, മിനിമം വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ഉന്നയിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; മോക് പോൾ 10ന് ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന പൂർത്തീകരിച്ച ഇലക്േട്രാണിക് വോട്ടുയന്ത്രവും വിവി പാറ്റും 10ന് രാവിലെ 9.30ന് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് ഇലക്ഷൻ വെയർഹൗസിൽ മോക് പോൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.