ആലപ്പുഴ: ഭാഗികമായി കമീഷൻ ചെയ്ത കുടിവെള്ള പദ്ധതിയിൽ കുട്ടനാടിെൻറ വിവിധ ഭാഗങ്ങളിൽ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയിൽ എ.സി റോഡിെൻറ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന പൈപ്പ് വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി തിങ്കളാഴ്ച ചെയ്യും. എ.സി റോഡിെൻറ നടുവിൽ പൈപ്പ് ജോയൻറ് വരുന്നതിനാൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി റോഡിന് കുറുകെ ഒറ്റ പൈപ്പ് സ്ഥാപിക്കുന്ന പണിയാണ് ചെയ്യുന്നത്. ഇതിനായി റോഡിലൂടെയുള്ള ഗതാഗതം 12 മണിക്കൂർ നിർത്തിവെക്കും. മാമ്പുഴക്കരിയിലെ എ.സി റോഡ് േക്രാസിങ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ഈ റോഡിലൂടെ അത്യാവശ്യ സന്ദർഭത്തിൽ ഉണ്ടാകാവുന്ന ഗതാഗതം ഇനി പറയുംവിധം ക്രമീകരിക്കും. ചെറിയവാഹനങ്ങൾ എ.സി റോഡ്-മാമ്പുഴക്കരി പാലം തെക്കോട്ട് തിരിഞ്ഞ് മിത്രക്കരി എസ്.എൻ.ഡി.പി ശാഖായോഗം വഴി പടിഞ്ഞാറ് തിരിഞ്ഞ് ഉരുക്കരി-കാപ്പിരിശ്ശേരി-വേഴപ്ര-വടക്കുതിരിഞ്ഞ് ടൈറ്റാനിക് പാലം വഴി എ.സി റോഡിൽ എത്താം. വലിയ വാഹനങ്ങൾ ആലപ്പുഴയിൽനിന്നുള്ള രാമങ്കരി-എടത്വ-വെട്ടുകാട് വഴി തിരിഞ്ഞ് മാമ്പുഴക്കരി എ.സി റോഡ് വഴിയും ചങ്ങനാശ്ശേരിയിൽനിന്നുള്ളവ മാമ്പുഴക്കരി-വെട്ടുകാട്-എടത്വ-രാമങ്കരി വഴി എ.സി റോഡിലേക്ക് കടന്നുപോകണമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. മധ്യവേനലവധി; സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നിരോധിച്ചു ആലപ്പുഴ: ഏപ്രിൽ, മേയ് മാസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും ജലക്ഷാമവും കാരണം കുട്ടികൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇൗ സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ തുടങ്ങിയ ബോർഡുകളുടെ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ്, അൺ എയിഡഡ്, ലോവർ ൈപ്രമറി, അപ്പർ ൈപ്രമറി, ഹൈസ്കൂളുകളിലും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകൾ നടത്തുന്നത് നിരോധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഉത്തരവ് പുറപ്പെടുവിച്ചു. മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുക വഴി ക്ലാസിൽ െവച്ചോ യാത്രക്കിടയിലോ കുട്ടികൾക്ക് വേനൽച്ചൂടുമൂലം സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് സ്കൂൾ അധികാരികൾ, പ്രധാനാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടി വരും. സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് ക്യാമ്പ് പുന്നപ്ര: സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് പദ്ധതിയുടെ ഏഴാമത് ജില്ലതല െറസിഡൻഷ്യൽ സമ്മർ ക്യാമ്പ് 'വേനൽമഴ 2018' പുന്നപ്ര അംബേദ്കർ മെമ്മോറിയൽ മോഡൽ െറസിഡൻഷ്യൻ സ്കൂളിൽ ഞായറാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. 13 വരെ നീളുന്ന ക്യാമ്പിൽ ജില്ലയിലെ 47 സ്കൂളുകളിൽനിന്നായി 3800ഓളം സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 600 കുട്ടികൾ പങ്കെടുക്കും. കായികവും മാനസികവുമായ ഉണർവ് പകരുന്ന പരിശീലനത്തിനോടൊപ്പം കലാകായിക പരിപാടികളും വിവിധ മേഖലയിലെ പ്രശസ്തരായ വ്യക്തികളുമായി ലഹരി, സൈബർ കുറ്റകൃത്യങ്ങൾ, കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങൾ, അഴിമതിക്കെതിരായ പോരാട്ടം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം തുടങ്ങി സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സംവാദവും പഠന ക്ലാസുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.