ഫുട്‌ബാള്‍ കോച്ചിങ്​ ക്യാമ്പില്‍ കുട്ടിക്കളിക്കാര്‍ക്ക് ആവേശമായി ഐ.എം.വിജയനെത്തി

മൂവാറ്റുപുഴ : ഫുട്‌ബാള്‍ കോച്ചിങ് ക്യാമ്പില്‍ കുട്ടിക്കളിക്കാര്‍ക്ക് ആവേശമായി ഐ.എം. വിജയനെത്തി. മുനിസിപ്പല്‍ സ്്റ്റേഡിയത്തിലെ മൂവാറ്റുപുഴ ഫുട്‌ബാള്‍ ക്ലബ് അക്കാദമിയുടെ പരിശീലന ക്യാമ്പിലാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരം ഐ.എം. വിജയനെത്തിയത്. ഫുട്‌ബാളിന് ലോകത്ത് പ്രസക്തി കൂടിവരുകയാെണന്നും ഇത്തരം പരിശീലനകളരികളാണ്ഭാവി ഫുട്‌ബാളിന് ആവശ്യമെന്നും വിജയന്‍ പറഞ്ഞു. ഇക്കുറി സന്തോഷ് ട്രോഫി കേരളം നേടിയതി​െൻറ പ്രതീകമായി ത‍​െൻറ കയ്യൊപ്പ് ചാര്‍ത്തിയ ഫുട്‌ബാള്‍ വിജയന്‍ അക്കാദമിക്ക് സമ്മാനിച്ചു. മധ്യകേരളത്തില്‍ ഫുട്‌ബാള്‍ പരിശീലനത്തിന് മൂവാറ്റുപുഴ ഫുട്‌ബാള്‍ ക്ലബ് അക്കാദമി മികച്ച സംഭാവന നല്‍കുന്നുണ്ട്. ഇത്തരം മികച്ച പരിശീലനങ്ങളാണ് ഭാവി ഫുട്‌ബാളിന് മുതൽക്കൂട്ടാവുകയെന്നും വിജയന്‍ പറഞ്ഞു. ചടങ്ങില്‍ ക്ലബ് പ്രസിഡൻറ് ജെബി മാത്യു അധ്യക്ഷത വഹിച്ചു. ഫഹദ് ബിന്‍ ഇസ്മായില്‍, റഫീഖ് പൂക്കടാസ്, എല്‍ദോ ബാബു വട്ടക്കാവില്‍, അഡ്വ.റഹിം പൂക്കടശ്ശേരി,സിബി പൗലോസ്, വിജു മോന്‍,സലീം പാലച്ചുവട്ടില്‍, യൂസഫ് അന്‍സാരി , റഷീദ് വെള്ളിരിപ്പില്‍, നവാസ് മെക്കന്‍, രാജന്‍ ബാബു, ബിനോയ്, ആസിഫ് മൂസ, മുഹ്സിന്‍, രാജേഷ്,ഷെമീര്‍, ഹെഡ് കോച്ച് ബിനു സ്‌കറിയ, ജൂനിയര്‍ അമല്‍ ഗോപാല്‍, ശിഹാബുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.