എക്സൈസ്​ വകുപ്പ് മതിലുകളിൽ ഇനി ലഹരിവിരുദ്ധ ചിത്രങ്ങൾ

ആലപ്പുഴ: കേരള സംസ്ഥാന ലഹരി വർജന മിഷൻ -വിമുക്തി മിഷ​െൻറ പ്രചാരണാർഥം ജില്ലയിലെ എക്സൈസ് കോംപ്ലക്സി​െൻറ മതിലുകളിൽ എറണാകുളം സൗത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമേജ് ക്രിയേറ്റിവ് എജുക്കേഷനുമായി ചേർന്ന് എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ചു. ഇമേജ് ക്രിയേറ്റിവ് എജുക്കേഷൻ എറണാകുളം സൗത്ത് കോഓഡിനേറ്റർ നൗഫൽ പൈങ്ങാമഠം, അധ്യാപകരായ റോഷൻ പി. മോഹൻ, അജയൻ കെ. ഭാസ്കർ, ജൂലി ജോസഫ് എന്നിവർ അടക്കം 20 വിദ്യാർഥി പ്രതിഭകൾ ചിത്രരചനയിൽ പങ്കാളികളായി. ജില്ലയിലെ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനാവലോകനത്തിന് എത്തിയ എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, ജോ. എക്സൈസ് കമീഷണർ മുഹമ്മദ് സിയാദ് എന്നിവരോടൊപ്പം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.കെ. നാരായണൻ കുട്ടി, അസി. എക്സൈസ് കമീഷണർ (എൻഫോ) ജി. രാധാകൃഷ്ണപിള്ള എന്നിവർ എക്സൈസ് കോംപ്ലക്സി​െൻറ മതിലുകളിൽ പതിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ ഗ്രാഫിക് ഡിസൈൻ ജോലികൾ വിലയിരുത്തി. എക്സൈസ് കമീഷണർ യുവചിത്രകലാകാരൻമാരെ അഭിനന്ദിക്കുകയും ചെയ്തു. വിമുക്തി മിഷ​െൻറ ഭാഗമായി ജില്ലയിൽ നടക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളും എൻഫോഴ്സ്മ​െൻറ് പ്രവർത്തനങ്ങളും എക്സൈസ് കമീഷണർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. എൻഫോഴ്സ്മ​െൻറ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും നല്ല നിലവാരമുള്ള കേസുകൾ കണ്ടെടുക്കണമെന്നും ഓഫിസുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്നും കമീഷണർ നിർദേശിച്ചു. സ്കൂൾ-കോളജ് പരിസരങ്ങളിൽ നടക്കുന്ന ലഹരി വിൽപന സംബന്ധിച്ച് എല്ലാ സ്കൂളുകളിലേക്കും കോളജുകളിലേക്കും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാർക്ക് കത്തെഴുതാനും നിർദേശിച്ചു. സ്കൂളുകൾ തുറക്കുമ്പോൾ ഇൻറർവെൽ സമയം സ്കൂൾ പരിസരങ്ങളിൽ നടക്കുന്ന ലഹരി പദാർഥങ്ങളുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച് എന്തെങ്കിലും ശ്രദ്ധയിൽ പെടുകയാണെങ്കിൽ പി.ടി.എ കമ്മിറ്റി അംഗങ്ങൾ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കണം. നടപടി ഉടനടിയുണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. സ്പോർട്സ് സ്കൂൾ പ്ലസ് വൺ പ്രവേശനം ആലപ്പുഴ: പട്ടികജാതി വികസന വകുപ്പി​െൻറ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ െറസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് 2018-19 അധ്യയന വർഷത്തെ പ്ലസ് വൺ (ഹ്യുമാനിറ്റീസ്) ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. നിലവിൽ പത്താംക്ലാസിൽ പരീക്ഷ എഴുതിയ സ്പോർട്സിൽ സബ്ജില്ല തലത്തിൽ മെഡലുകൾ നേടിയ/ജില്ലതല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത പട്ടികജാതി/വർഗ ആൺകുട്ടികളും പെൺകുട്ടികളും ഫോട്ടോ, ജാതി-ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (ലഭ്യമല്ലെങ്കിൽ പിന്നീട് ഹാജരാക്കണം) സഹിതം ഇൗമാസം 16ന് രാവിലെ 10ന് എറണാകുളം തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 0477-2268442.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.