കുഞ്ഞുമോന്​ നാടി​െൻറ അന്ത്യാഞ്ജലി

അമ്പലപ്പുഴ: ജപ്തി ഭീഷണിയിൽ ജീവനൊടുക്കിയ കുഞ്ഞുമോന് നാടി​െൻറ അന്ത്യാഞ്ജലി. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് നടുവിലെ മഠത്തിപ്പറമ്പില്‍ കുഞ്ഞുമോനാണ് (ശ്രീകാന്ത് -57) സഹകരണ ബാങ്കി​െൻറ ജപ്തി ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹത്തിനരികില്‍ ഭാര്യ സതിയും മക്കളും അലമുറയിട്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും വിങ്ങിപ്പൊട്ടി. വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞുമോനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2016ലാണ് കിടപ്പാടം പണയംവെച്ച് സഹകരണ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍നിന്ന് രണ്ടുലക്ഷം രൂപ വായ്പ എടുത്തത്. മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായ കുഞ്ഞുമോൻ എന്ന ശ്രീകാന്ത് മുടക്കംകൂടാതെ മാസത്തവണ അടച്ചുകൊണ്ടിരിക്കെയാണ് ജോലിക്കിടെ കുഴഞ്ഞുവീഴുന്നത്. പിന്നീട് മാസങ്ങളോളം തൊഴിൽ ചെയ്യാനാകാതെ വീട്ടില്‍ കഴിയേണ്ടിവന്നു. ഇതിനിടെ വായ്പ തവണ പലതും മുടങ്ങി. ബാങ്ക് നിയമനടപടികളുമായി മുന്നോട്ട് പോയതോടെ കിടപ്പാടത്തി​െൻറ ഒരു ഭാഗം അയല്‍വാസിക്ക് നല്‍കി. കിട്ടിയ തുക വായ്പ കുടിശ്ശിക ഇനത്തില്‍ ബാങ്കിന് നല്‍കി. എന്നാല്‍, കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് വീട്ടില്‍ പതിച്ചതോടെ കുഞ്ഞുമോൻ മാനസികമായി തകര്‍ന്നു. താനും കുടുംബവും സ്വന്തമെന്ന് കരുതി തലചായ്ച്ചുറങ്ങിയ മണ്ണും നഷ്ടപ്പെടുമെന്നറിഞ്ഞ കുഞ്ഞുമോൻ ജീവനൊടുക്കുകയായിരുന്നു. ജപ്തി ഭീഷണിയല്ല കുഞ്ഞുമോ​െൻറ ആത്മഹത്യക്ക് പിന്നിലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കുടുംബത്തില്‍ മറ്റു ചില സാമ്പത്തിക വിഷയങ്ങളുമുണ്ട്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാകാം ആത്മഹത്യയിലേക്ക് എത്തിച്ചത്. ജപ്തി നടപടി സ്വീകരിക്കുന്നത് ജില്ല സഹകരണ ബാങ്കാണ്. അമ്പലപ്പുഴ ശാഖ പ്രാരംഭ നിയമനടപടി മാത്രമാണ് സ്വീകരിച്ചതെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.