മൂവാറ്റുപുഴ: ജില്ലയിലെ മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ പുതിയ ഡെപ്യൂട്ടികലക്ടര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. എല്‍.ആര്‍.ഡെപ്യൂട്ടി കലക്്ടറെ നിയമിക്കാത്തതിനാല്‍ ഭൂമി പരിവര്‍ത്തനമടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടറെ സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായത്. എല്‍.എ ഡെപ്യൂട്ടി കലക്്ടര്‍ക്ക് എ ല്‍.ആര്‍. ഡെപ്യൂട്ടി കലക്്ടറുടെ അധിക ചുമതല നല്‍കിയിട്ടുെണ്ടങ്കിലും, ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വിവിധ പദ്ധതികള്‍ക്ക് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ കാരണം എല്‍.ആര്‍ വകുപ്പില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ഇതുമൂലം ഭൂമി പരിവര്‍ത്തനത്തിന് നല്‍കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. മാത്രവുമല്ല ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ലിസ്്്റ്റ് അംഗീകരിക്കാന്‍ കഴിയാത്തത് ആയിരക്കണക്കിനാളുകള്‍ക്ക് ദുരിതമായിരിക്കുകയാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ലിസ്്റ്റ് സമര്‍പ്പിച്ചിട്ട് മാസങ്ങളായി. നിലം കരഭൂമിയാക്കുന്നതിന് പരിശോധന നടത്തേണ്ടത് പഞ്ചായത്തുകള്‍ രൂപവത്കരിച്ച ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റികളാണ്. വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസര്‍, മൂന്ന് നെല്‍കര്‍ഷകര്‍ അടക്കം ആറംഗ കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഈ കമ്മിറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ കമ്മിറ്റിക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ ഭൂമി പരിവര്‍ത്തനത്തിന് അപേക്ഷ നല്‍കി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വീടുകള്‍ നിര്‍മിക്കുന്നതിനും ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുമായി അഞ്ച് സെൻറ് സ്ഥലമുള്ള അനേകരാണ് ഭൂമി പരിവര്‍ത്തനത്തിന് കാത്തിരിക്കുന്നത്. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കുന്നതോടെ ജില്ലയിലെ ഭൂമി പരിവര്‍ത്തനമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.