മോദിക്ക്​ ഉപതെരഞ്ഞെടുപ്പുകളെ ഭയം ^കെ.സി. വേണുഗോപാൽ

മോദിക്ക് ഉപതെരഞ്ഞെടുപ്പുകളെ ഭയം -കെ.സി. വേണുഗോപാൽ ചെങ്ങന്നൂർ: നരേന്ദ്രമോദിക്ക് ഉപതെരഞ്ഞെടുപ്പുകളെ ഭയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തിരുവൻവണ്ടൂർ പഞ്ചായത്ത് യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ജനദ്രോഹി ആകാനുള്ള പ്രവർത്തനങ്ങളാണ് മോദി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കർണാടകക്ക് ഒപ്പം നടക്കേണ്ടിയിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നീളുന്നത് മോദിയുടെ ഭയം കൊണ്ടാണ്. സുപ്രീംകോടതിയും ഇലക്ഷൻ കമീഷനും സർക്കാർ സ്ഥാപനങ്ങൾ ആക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ശ്രമം ജനങ്ങൾക്ക് ഭരണഘടന സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത കഴിവുകെട്ട സർക്കാറായി പിണറായി സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജോസഫ് വാഴക്കൻ, എം. മുരളി, എം. ലിജു, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, എബി കുര്യാക്കോസ്, സജി കുര്യാക്കോസ്, ചാർലി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. ഭക്ഷ്യമന്ത്രി താലൂക്ക് സപ്ലൈ ഓഫിസ് സന്ദര്‍ശിച്ചു ചെങ്ങന്നൂര്‍: ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ചെങ്ങന്നൂര്‍ താലൂക്ക് സപ്ലൈ ഓഫിസ് സന്ദര്‍ശിച്ചു. മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിൽ വൈകീട്ട് ആറിനാണ് മന്ത്രി എത്തിയത്. റേഷന്‍ വിതരണം സംബന്ധിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നായിരുന്നു സന്ദർശനം. ഉദ്യോഗസ്ഥര്‍ മന്ത്രിയെ കാത്ത് ഓഫിസില്‍ ഈ സമയം ഉണ്ടായിരുന്നു. ഇ-പോസ് മെഷീ​െൻറ സ്ഥാപനവുമായി ബന്ധപ്പെട്ട് റേഷന്‍ കടകള്‍ 10-ാം തീയതിവരെ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. റേഷന്‍ സംബന്ധിച്ച് പരാതികൾക്ക് ഇടനല്‍കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 6.30ഓടെ മന്ത്രി മടങ്ങുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.