കൊച്ചി: കേരളത്തിലെ എല്ലാ പഞ്ചായത്ത് പ്രാഥമികാരോഗ്യ നിലയങ്ങെളയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കണമെന്ന് ആരോഗ്യമന്ത്രി കെ.െക. ശൈലജ. ദേശീയ നഗരാരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ നവീകരിച്ച അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുെടയും ലാബുകളുെടയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കൊച്ചി മേയർ സൗമിനി ജയിൻ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ദേശീയ നഗരാരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ല മെഡിക്കൽ ഒാഫിസർ എന്‍.കെ. കുട്ടപ്പന്‍, കൗൺസിലർമാരായ ജോൺസൺ, ആൻറണി പൈലിത്തറ എന്നിവർ സംസാരിച്ചു. വി.കെ. മിനിമോൾ സ്വാഗതവും ഡോ. സറീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.