നിലപാട് ചിത്രം തെളിഞ്ഞശേഷം -എസ്.ഡി.പി.ഐ ചെങ്ങന്നൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഇരുപതോളം മണ്ഡലങ്ങളിൽ മുപ്പതിനായിരത്തിലധികം വോട്ട് നേടിയതിന് ഇരുമുന്നണികളും മറുപടി പറയേണ്ടതുണ്ടെന്ന് സോഷ്യൽ െഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. ചെങ്ങന്നൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ചിത്രം തെളിഞ്ഞശേഷം എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അനീസ് നാഥൻപറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജ് പീടികയിൽ, ജോയൻറ് സെക്രട്ടറി അഷാദ്, തുളസീധരൻ പള്ളിക്കൽ, വി.എം. ഫഹദ്, കെ.എസ്. ഷാൻ, ചന്ദ്രിക താമരക്കുളം, നാസർ പുറക്കാട്, സിയാദ് മണ്ണാംമുറി, ഷൈലജ ഹുസൈൻ, ഷാനവാസ് മാന്നാർ, ഷിഹാബ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം നടത്തി ചെങ്ങന്നൂർ: അടിക്കടി ഉണ്ടാകുന്ന പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡീസൽ, പെട്രോൾ വില വർധന ജനജീവിതത്തെ ദുസ്സഹമാക്കിയെന്ന് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിർവാഹക സമിതി അംഗവും ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനറുമായ എബി കുര്യാക്കോസ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻറ് വരുൺ മട്ടക്കൽ അധ്യക്ഷത വഹിച്ചു. പാർലമെൻറ് പ്രസിഡൻറ് സജി ജോസഫ്, കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിൻ എം. പുതിയിടം, ഗോപു പുത്തൻമഠത്തിൽ, പ്രമോദ് ചെറിയനാട്, ജെയ്സൺ, പ്രവീൺ ആല, ജിതിൻ റോയി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.