മെഡിക്കൽ കോളജിൽ കെട്ടിടനിർമാണം പുരോഗമിക്കുന്നു

നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള കെട്ടിട നിർമാണം പുരോഗമിക്കുന്നു. രണ്ടാഴ്ച മുമ്പ് കെട്ടിടത്തി​െൻറ പണികൾ യൂനിയൻകാരും കരാറുകാരനും തമ്മിലുള്ള തർക്കത്തെ തുടർന്ന് മുടങ്ങിയിരുന്നു. പിന്നീട് കലക്ടർ ഇടപെട്ടാണ് തൊഴിൽ തർക്കം പരിഹരിച്ചത്. മെഡിക്കൽ കോളജിലെ ഒ.പി ബ്ലോക്ക് കെട്ടിടത്തിനും ഫാർമസി വിഭാഗത്തിന് മുന്നിലുമായി പ്രധാന വാതിലി​െൻറ കിഴക്കും പടിഞ്ഞാറുമുള്ള കെട്ടിടങ്ങളുടെ നിർമാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒ.പി വിഭാഗം വികസിപ്പിക്കുന്നതിനുള്ള കെട്ടിട നവീകരണ ജോലികളാണ് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനപ്പെട്ട ഫാർമസി വിഭാഗത്തിന് മുന്നിൽ കെട്ടിടനിർമാണത്തിനുള്ള മണൽ, കട്ടകൾ, എം സാൻഡ്, സിമൻറ്, മറ്റ് സാധനങ്ങൾ എന്നിവ കൂടിക്കിടക്കുന്നതുമൂലം ഒ.പി വിഭാഗത്തിലും ഫാർമസി വിഭാഗത്തിനരികിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശീട്ടെഴുതി വാങ്ങുന്നതിനും മരുന്നുകൾ വാങ്ങുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ അതിവേഗം കെട്ടിടത്തി​െൻറ പണികൾ തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മരുന്ന് വാങ്ങാനും ഒ.പി ശീട്ടെടുക്കാനും അഡ്മിഷൻ കാർഡ്‌, പാസ്, വിവിധ ഫീസുകൾ എന്നിവ അടക്കാൻ എത്തുന്നവർക്കും അന്വേഷണ വിഭാഗത്തിൽ വരുന്നവർക്കും വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പ്രവാസികൾക്ക് 2000 രൂപ പെൻഷൻ നൽകണം -ഗൾഫ് റിട്ടേൺഡ് അസോസിയേഷൻ അമ്പലപ്പുഴ: 60 വയസ്സ് പൂർത്തിയായ പ്രവാസികൾക്ക് പ്രതിമാസം 2000 രൂപ പെൻഷൻ നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗൾഫ് റിട്ടേൺഡ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഈ മാസം 15ന് മുഖ്യമന്ത്രിക്ക് സംസ്ഥാന വ്യാപകമായി പ്രവാസികൾ തുറന്ന കത്ത് അയക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് അസ്ലം, ജനറൽ സെക്രട്ടറി വി. ഉത്തമൻ, സംസ്ഥാന വൈസ് പ്രസിഡൻറ് രാജേന്ദ്രൻ കളർകോട്, ട്രഷറർ കരുമാടി മോഹനൻ എന്നിവർ അറിയിച്ചു. 60 വയസ്സ് പൂർത്തിയായി എന്ന ഒറ്റക്കാരണത്താൽ പ്രവാസികൾക്ക് ക്ഷേമനിധിയിലും അംഗമാകാൻ കഴിഞ്ഞിട്ടില്ല. പ്രവാസ ജീവിതം കഴിഞ്ഞ് എത്തുന്ന മലയാളികളോട് സർക്കാർ അവഗണനയാണ് കാട്ടുന്നത്. വിവിധ വിമാനത്താവളങ്ങളിൽനിന്ന് യാത്ര ചെയ്യുന്ന യാത്രക്കാരിൽനിന്ന് ടിക്കറ്റൊന്നിന് 100 രൂപ പ്രകാരം സെസ് ഈടാക്കി പ്രവാസി ക്ഷേമനിധി ബോർഡിൽ നിക്ഷേപിച്ചാൽ പ്രവാസി ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയും. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ ചെയ്യാനുള്ള വായ്പക്ക് ബാങ്കുകൾ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾ അവസാനിപ്പിക്കണം. പ്രവാസികൾക്കും കുടുംബങ്ങൾക്കും പ്രത്യേക മെഡിക്കൽ പരിരക്ഷ ഏർപ്പെടുത്തണമെന്നും ഇന്ത്യൻ എംബസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.