വടയമ്പാടിയിലെ റവന്യൂ ഭൂമി: പട്ടയത്തി​െൻറ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ

കോലഞ്ചേരി: വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമിക്ക് എൻ.എസ്.എസിന് ലഭിച്ച പട്ടയത്തി​െൻറ നിയമസാധുത പരിശോധിക്കുമെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.കെ. ബാലൻ. വടയമ്പാടി ദലിത് ഭൂ അവകാശ സമരമുന്നണി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സർക്കാർ തലത്തിൽ സമിതിയെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കും. സമരസമിതി പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതി​െൻറ നിയമസാധ്യത ആരായും. പൊലീസ് നടപടിക്കെതിരെ സമരസമിതി പ്രവർത്തകർ നൽകിയ പരാതികളിൽ അന്വേഷണം കാര്യക്ഷമമാക്കും. ഇക്കാര്യങ്ങളിൽ തുടർ നടപടികൾ ഏകോപിപ്പിക്കാൻ സ്ഥലം എം.എൽ.എ വി.പി. സജീന്ദ്രനെ ചുമതലപ്പെടുത്തി. 14ന് വടയമ്പാടിയിലെ പുറമ്പോക്ക് മൈതാനിയിൽ അംബേദ്കർ ജയന്തിയാഘോഷം നടത്തണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കും. തുടർ നടപടികൾക്ക് കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വടയമ്പാടിയിലെ റവന്യൂ പുറമ്പോക്ക് ഭൂമി പൊതു ഉടമസ്ഥതയിൽ നിലനിർത്തുക, പട്ടയം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിന് ശേഷമാണ് മന്ത്രിെയ കണ്ടത്. കൂടിക്കാഴ്ചയിൽ വി.പി. സജീന്ദ്രൻ എം.എൽ.എ, സമരമുന്നണി കൺവീനർ എം.പി. അയ്യപ്പൻകുട്ടി, സമരസഹായ സമിതി കൺവീനർ ജോയി പാവേൽ, അർഷദ് പെരിങ്ങാല, ഷൺമുഖൻ ഇടിയത്തേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.