ബസ് യാത്രക്കിടെ മാല കവർന്നു

പറവൂർ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല കവർന്നു. പറവൂർ-ചേന്ദമംഗലം റൂട്ടിൽ സർവിസ് നടത്തുന്ന ബസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പറവൂരിൽനിന്ന് ബസിൽ കയറിയ വലിയപഴമ്പിള്ളിത്തുരുത്ത് സ്വദേശിനി ഭരണിമുക്കിൽ ഇറങ്ങിയപ്പോഴാണ് മൂന്നുപവ​െൻറ സ്വർണ താലിമാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. ബസിൽ തമിഴ് നാടോടികൾ ഉണ്ടായിരുന്നതായി യാത്രക്കാരും ബസ് ജീവനക്കാരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.