നീർക്കുന്നം തേവരുനട^കിഴക്കേ കവല റോഡ് തകർന്നു

നീർക്കുന്നം തേവരുനട-കിഴക്കേ കവല റോഡ് തകർന്നു നീർക്കുന്നം: നീർക്കുന്നം തേവരുനട-കിഴക്കേ കവല റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. വടക്ക്-തെക്ക് പഞ്ചായത്തുകൾ ഒന്നായി കിടന്നിരുന്ന അമ്പലപ്പുഴയിലെ ആദ്യത്തെ റോഡാണെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടര കി.മീറ്റർ റോഡി​െൻറ ഒരു കി.മീറ്റർ ഭാഗം മാത്രമാണ് ഇപ്പോൾ സഞ്ചാരയോഗ്യമായിട്ടുള്ളത്. ബാക്കി കിഴക്കോട്ടുള്ള റോഡി​െൻറ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. സൈക്കിൾ യാത്രികർക്കോ ഇരുചക്രവാഹനക്കാർേക്കാപോലും സഞ്ചരിക്കാൻ പ്രയാസമാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൃഷിഭവൻ റോഡി​െൻറ കിഴക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് നാലുപാടം, കാട്ടുപാണം, നാനേകാട് പാടശേഖരങ്ങൾ ഉള്ളത്. കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് ലോറിയിൽ കയറ്റിവിടുന്നതിന് നല്ലൊരു റോഡില്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞിനാൽ ഓട്ടോ വിളിച്ചാൽ വരാറില്ല. രാത്രി യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാകും. ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കൂടുതലും പട്ടിക ജാതി-വർഗ വിഭാഗക്കാരാണ് താമസിക്കുന്നത്. റോഡിന് മുമ്പ് സ്ഥലം നൽകിയവർ കൈയേറിയാണ് മതിലും വേലിയും നിർമിച്ചിട്ടുള്ളത്. ഇപ്പോൾ പഞ്ചായത്തുപോലും തിരിഞ്ഞുനോക്കുന്നില്ല. കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. മെറ്റലുകൾ ഇളകി കുഴികൾ രൂപപ്പെട്ട് റോഡ് മുഴുവനും ഗതാഗതയോഗ്യമല്ലാതായി. സ്ഥലം എം.എൽ.എകൂടിയായ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നൽകിയതായി പ്രദേശവാസികൾ പറഞ്ഞു. നോക്കുകുത്തിയായി ആലുംവരമ്പ് ചന്തയിലെ ശൗചാലയം തുറവൂർ: തുറവൂർ പഞ്ചായത്തി​െൻറ കീഴിെല ആലുംവരമ്പ് ചന്തയിലെ ശൗചാലയം നോക്കുകുത്തിയായി. ചന്ത നവീകരിച്ചതി​െൻറ ഭാഗമായി നിർമിച്ച ശൗചാലയമാണ് കച്ചവടക്കാർക്ക് പ്രയോജനമില്ലാതെ കിടക്കുന്നത്. ചന്തയോട് ചേർന്ന് തുണി മൊത്തവ്യപാരം ഉൾപ്പെടെ അനവധി കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കച്ചവടക്കാർക്കും ചന്തയിൽ വരുന്നവർക്കും വേണ്ടിയാണ് ശൗചാലയം പഞ്ചായത്ത് നിർമിച്ചത്. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടംമൂലം ഇതി​െൻറ വാതിലുകൾ നഷ്ടപ്പെട്ട നിലയിലാണ്. കച്ചവടക്കാർക്കും ചന്തയിൽ വരുന്നവർക്കും ഇത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികൃതരുടെ അവഗണനമൂലം ശൗചാലയം വള്ളിച്ചെടികളും കുറ്റിച്ചെടികളും പിടിച്ച് മൂടിക്കിടക്കുകയാണ്. ഇത് ഉപയോഗപ്രദമാക്കാൻ നടപടി വേണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.