അരൂക്കുറ്റിയിലെ ഹൗസ്​ബോട്ട്​ കേന്ദ്രം തുറക്കാൻ നടപടിയില്ല; നാട്ടുകാർ പ്രതിഷേധത്തിൽ

വടുതല: അരൂക്കുറ്റിയിലെ ഹൗസ്ബോട്ട് കേന്ദ്രം തുറക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. അരൂക്കുറ്റിയിൽ ടെർമിനലുകളുടെ 95 ശതമാനം ജോലിയും കഴിഞ്ഞു. എന്നാൽ, ഇപ്പോഴും എക്സൈസ് വകുപ്പി​െൻറ സ്ഥലം ലഭിക്കാത്ത പേരുപറഞ്ഞ് നിർമാണപൂർത്തീകരണം വൈകിപ്പിക്കുകയാണ്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. കഴിഞ്ഞ ഓണത്തിന് ജില്ലയിലെ ഹൗസ്ബോട്ട് കേന്ദ്രങ്ങൾ തുറന്നുകൊടുക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ജില്ലയിലെ മെഗാ ടൂറിസം പദ്ധതിയിൽ ഉള്‍പ്പെടുത്തി 2.16 കോടി മുതല്‍മുടക്കിയാണ് അരൂക്കുറ്റിയിൽ കേരള ഇൻഫ്രാസ്ട്രക്ചർ െഡവലപ്മ​െൻറ് കോർപറേഷ​െൻറ (കെ.ഐ.ഡി.സി) മേൽനോട്ടത്തിൽ ചെറുദ്വീപുകള്‍ക്ക് സമീപം ഹൗസ്ബോട്ട് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളുടെ പാർക്കിങ്, കുട്ടികൾക്കുള്ള പാർക്ക് എന്നിവ എക്സൈസി​െൻറ സ്ഥലത്താണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിെച്ചങ്കിലും കാര്യമായ നീക്കം നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ഥലം എം.എൽ.എയും എം.പിയും ഇതി​െൻറ അവകാശത്തിനുള്ള തർക്കത്തിലുമാണ്. കൊച്ചിയിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെയും സ്വദേശസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന തരത്തിലാണ് ബോട്ട് ടെര്‍മിനല്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഒരേസമയം അഞ്ച് ഹൗസ്‌ബോട്ടിന് ഇവിടെ നങ്കൂരമിടാം. ഇരിപ്പിടം, കളിസ്ഥലം, വാഹനപാര്‍ക്കിങ് സൗകര്യം, മിനിപാര്‍ക്ക്, കച്ചവട കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കുടിവെള്ളം സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. തണ്ണീർമുക്കം, പള്ളാത്തുരുത്തി, നെടുമുടി, കഞ്ഞിപ്പാടം, കായംകുളം, തോട്ടപ്പള്ളി എന്നിവിടങ്ങളിലും ടെർമിനലുണ്ട്. തൈക്കാട്ടുശേരിയിലെ വിനോദസഞ്ചാര കേന്ദ്രം; നിർമാണം ഉടൻ പൂച്ചാക്കൽ: തൈക്കാട്ടുശേരിയിലെ പഴയ ചങ്ങാട ഫെറിയിൽ വിനോദസഞ്ചാര കേന്ദ്രം സ്ഥാപിക്കുന്നതിന് പഞ്ചായത്തി​െൻറ അനുമതി. നിർമാണം ഉടൻ തുടങ്ങാൻ നടപടി പുരോഗമിക്കുെന്നന്ന് അധികൃതർ അറിയിച്ചു. വിനോദസഞ്ചാര വകുപ്പിൽനിന്നുള്ള 50 ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) നേതൃത്വത്തിൽ ഇവിടെ നടത്തുന്നത്. ഒരേക്കറോളം സ്ഥലത്ത് കുട്ടികളുടെ പാർക്ക്, മുതിർന്നവർക്ക് വിശ്രമിക്കാനുള്ള സ്ഥലം, ചെറിയ കടകൾ, ശൗചാലയങ്ങൾ, തെരുവുവിളക്കുകൾ, കായൽക്കടവും പരിസരവും പുല്ലുകൾ പിടിപ്പിച്ച് മനോഹരമാക്കൽ തുടങ്ങിയവയാണ് ചെയ്യുക. തിരുവനന്തപുരം ആസ്ഥാനമായ കമ്പനിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. തൈക്കാട്ടുശേരി പഴയ ചങ്ങാട ഫെറിയിലെ സ്ഥലം തൈക്കാട്ടുശേരി പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ്. ഇത് നടപടിക്രമങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം ഡി.ടി.പി.സിക്ക് കൈമാറിയതോടെയാണ് നിർമാണം തുടങ്ങുന്നതിൽ തീരുമാനമായത്. രണ്ടാഴ്ചക്കുള്ളിൽ നിർമാണം തുടങ്ങും. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലാണ് പദ്ധതികൾക്ക് തുടക്കമിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.