യോഗ ക്ലിനിക് ഉദ്ഘാടനം

29-09-17 വെള്ളി മുഹമ്മദലി ചെങ്ങമനാട്. യോഗ ക്ലിനിക് ഉദ്ഘാടനവും ഹൃദയ സംഗമവും ചിത്രം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ഹൃദയ സംഗമം റോജി.എം.ജോണ്‍ എം.എ ല്‍.എ ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: EP ANKA 51 MEDICAL COLLEGE കുന്നുകര: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജില്‍ യോഗ ക്ലിനിക് ഉദ്ഘാടനവും, ഹൃദയ സംഗമവും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ രോഗികള്‍ക്കാണ് ഹൃദയസംഗമം സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ്, സൗജന്യ വൈദ്യ പരിശോധന, രക്ത സമ്മർദം-പ്രമേഹം പരിശോധന എന്നിവയും സംഘടിപ്പിച്ചു. റോജി.എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കേണല്‍ രാജീവ് മണ്ണാളി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കനകാംബരന്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ജദദീപ്.സി.മേനോന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.രാജു ആൻറണി സ്വാഗതം പറഞ്ഞു. വയോജന ദിനാചരണം ചെങ്ങമനാട്: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍ പാറക്കടവ് ബ്ലോക് കമ്മിറ്റി നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 9.30മുതല്‍ ദേശം അനന്തപുരം ഓഡിറ്റോറിയത്തില്‍ വയോജന ദിനാചരണം, സാംസ്കാരിക സമ്മേളനം, വനിത സംഗമം എന്നിവ സംഘടിപ്പിക്കും. വയോജന ദിനാചരണം പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍.രാജേഷും, സാംസ്കാരിക സമ്മേളനം എം.ജി.യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.അജി.സി.പണിക്കറും, വനിത സംഗമം കാലടി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.കെ.തുളസിയും ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമം ചെങ്ങമനാട്: കേരള പ്രവാസി സംഘം ചൊവ്വര റെയിൽവേ സ്റ്റേഷന്‍ യൂനിറ്റ് കുടുംബ സംഗമം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചൊവ്വര എം.ഇ.എസ്.സെന്‍ട്രല്‍ സ്കൂള്‍ ഹാളില്‍ സംഘടിപ്പിക്കും. പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അംഗത്വ കാമ്പയിന്‍ ജില്ല പ്രസിഡൻറ് ഇ.ഡി.ജോയി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.