മുലച്ചിപ്പറമ്പിലെ ന​േങ്ങലിയെ മറക്കുന്നത്​ നാടിന്​ അപമാനം ^വിനയൻ

മുലച്ചിപ്പറമ്പിലെ നേങ്ങലിയെ മറക്കുന്നത് നാടിന് അപമാനം -വിനയൻ ചേർത്തല: കേരളീയസമൂഹം അഭിമാനത്തോടെ ഒാർക്കേണ്ട നമ്മുടെ ഝാൻസിറാണിയായ മുലച്ചിപ്പറമ്പിലെ നങ്ങേലിയെ മറക്കുന്നത് അപമാനമാെണന്ന് ചലച്ചിത്ര സംവിധായകനും ഹോർട്ടി കോർപ് ചെയർമാനുമായ വിനയൻ പറഞ്ഞു. ചേർത്തല നങ്ങേലിപറമ്പിൽ നടന്ന യുവകലാസാഹിതി-വനിത കലാസാഹിതി സംസ്ഥാനതല പ്രതിഭ പുരസ്കാരം വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രപ്രവേശന വിലക്കിനെതിരെ ശ്രീനാരായണഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയതിന് വർഷങ്ങൾക്കുമുേമ്പ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരിയായിരുന്നു നങ്ങേലി. മുലക്കരം ചോദിച്ച ഭരണാധികാരിക്ക് മുന്നിൽ മുല ഛേദിച്ച് നൽകിയ ധീരവനിതയായ അവരെ ആരും സ്മരിക്കുന്നില്ല. നങ്ങേലിയെക്കുറിച്ച് സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്ന് വിനയൻ പറഞ്ഞു. തിരക്കഥ തയാറാക്കാൻ പുസ്തകം തിരഞ്ഞപ്പോഴാണ് ഒന്നും കിട്ടാനില്ലെന്ന സത്യം മനസ്സിലായത്. 175 വർഷം മുമ്പ് ജീവിച്ചിരുന്ന നങ്ങേലിയെക്കുറിച്ച് ചരിത്രത്തി​െൻറ ഏടുകളിൽ അധികമില്ല. അവർക്ക് പ്രാധാന്യം കൊടുത്തുള്ള ഒരു രചനയും ഉണ്ടായിട്ടില്ല. അത് സ്ത്രീ സമൂഹത്തിനും നാടിനും അപമാനമാണ്. നങ്ങേലിയുടെ സ്മാരകം നിർമിക്കാനുള്ള വനിത കലാസാഹിതി പ്രവർത്തകരുടെ തീരുമാനം അഭിനന്ദനാർഹമാണെന്നും വിനയൻ പറഞ്ഞു. വനിത കലാസാഹിതി സംസ്ഥാന പ്രസിഡൻറ് ലില്ലി തോമസ് പാലോക്കാരൻ അധ്യക്ഷത വഹിച്ചു. യുവസാഹിത്യകാരി സംഗീത ശ്രീനിവാസന് വിനയനും സാംസ്കാരിക പ്രവർത്തക വിജയലക്ഷ്മി വയനാടിന് പി.കെ. മേദിനിയും പുരസ്കാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.