ജയലളിത വീട്ടിൽ​ അബോധാവസ്​ഥയിലായിരുന്നെന്ന്​ ആശ​ുപത്രിരേഖ

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത വീട്ടിൽ അബോധാവസ്ഥയിൽ കുഴഞ്ഞുവീണതിനെതുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് റിപ്പോർട്ട്. ജയലളിതയുടെ ചികിത്സ സംബന്ധിച്ച പ്രാഥമികവിവരങ്ങൾ അപ്പോളോ ആശുപത്രിയിൽ നിന്ന് ചോർന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നിരുന്നെന്നും ഹൃദയമിടിപ്പും രക്തസമ്മർദവും പൾസ് നിരക്കും താളംതെറ്റിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം കടുത്തപനിയും അണുബാധയും ഉണ്ടായിരുന്നു. ശരീരത്തിൽ ഒാക്സിജ​െൻറ അളവ് കുറഞ്ഞിരുന്നെന്നും അഡ്മിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോേളാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അന്ന് പകൽ ചെന്നൈ മെേട്രാ െട്രയിൻ ഉദ്ഘാടനം ചെയ്യാൻ െപാതുവേദിയിലെത്തിയ ജയലളിത ക്ഷീണിതയായിരുന്നു. പോയസ്ഗാർഡനിലെ ജയലളിതയുടെ വീട്ടിൽ നിന്ന് രാത്രി പത്തിനാണ് ചികിത്സസഹായം തേടി അപ്പോളോ ആശുപത്രിയിലേക്ക് വിളി വരുന്നത്. ഒരു മിനിറ്റിനകം മൂന്ന് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം മൊബൈൽ ആംബുലൻസിൽ ജയലളിതയുടെ വേദനിലയത്തിൽ എത്തുന്നു. ഇൗ സമയം ജയലളിത വീട്ടിലെ ഒന്നാംനിലയിലെ മുറിയിൽ അേബാധാവസ്ഥയിലായിരുന്നു. ഉണർത്താൻ നോക്കിയെങ്കിലും ശരീരം മാത്രം ചലിപ്പിച്ചു. ഉടൻതന്നെ ഇതേ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകൾ ഉണ്ടായിരുന്നില്ല. അതേസമയം, വീട്ടിൽ അവരെ ആരോ തള്ളിയിെട്ടന്നും ഇത് ശശികലയാകാമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈകോടതി ജഡ്ജി അധ്യക്ഷനായ കമീഷൻ നിലവിൽവന്ന് ദിവസങ്ങൾക്കകമാണ് അഡ്മിറ്റ് റിപ്പോർട്ട് പുറത്തായത്. ഡിസംബറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷനോട് നിർേദശിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.