ജി.എസ്​.ടിക്ക്​ മുമ്പുള്ള സാധനങ്ങളുടെ വിൽപന ഡിസംബർ 31 വരെ

ന്യൂഡൽഹി: ജി.എസ്.ടിക്ക് മുമ്പുള്ള ഉൽപന്നങ്ങൾ പുതുക്കിയ വിലയിട്ട് വിൽക്കാനുള്ള സമയം സർക്കാർ ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാൻ അറിയിച്ചു. ജൂൈല ഒന്നിനാണ് രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തിൽ വന്നത്. അതിനു മുമ്പ് വിപണിയിൽ എത്തിച്ചതും നിർമിച്ചതുമായ നിരവധി സാധനങ്ങൾ വിൽപനയാകാതെ കെട്ടികിടക്കുന്നതായി കമ്പനികളും ചെറുകിട വ്യാപാരികളും പരാതിെപ്പട്ടതിനെ തുടർന്നാണ് സമയ പരിധി നീട്ടിയത്. പുതുക്കിയ വില സ്റ്റിക്കറിൽ കാണിച്ച് വിൽപന നടത്താം. വിേപ്രാ, എച്ച്.പി.എൽ തുടങ്ങി വൻകിട കമ്പനികളടക്കം സെപ്റ്റംബർ 30 എന്ന തീയതി നീട്ടണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.