കൊച്ചി: മട്ടാഞ്ചേരിയിൽ ഭവന നിർമാണം, തൊഴിൽ, ചികിത്സ എന്നിവക്കായി പീപ്പിൾസ് ഫൗണ്ടേഷൻ ധനസഹായം വിതരണംചെയ്തു. പുരാതന കൊച്ചി ജനകീയ പുനർനിർമാണ പദ്ധതിയായ സൺറൈസ് കൊച്ചിയുടെ നേതൃത്വത്തിൽ പ്രദേശത്തെ 12ഓളം ഗുണഭോക്താക്കൾക്കാണ് സഹായങ്ങളെത്തിച്ചത്. പിന്നണി ഗായകൻ അഫ്സൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഫൗണ്ടേഷൻ കൊച്ചി ഏരിയ രക്ഷാധികാരി ഒ.എ. മുഹമ്മദ് ജമാൽ അധ്യക്ഷത വഹിച്ചു. സൺറൈസ് കൊച്ചി ജനറൽ കൺവീനർ നാസർ യൂസഫ്, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് ആസിഫ് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ സേവന സെക്രട്ടറി നസീർ അലിയാർ സ്വാഗതവും ഏരിയ സമിതിയംഗം കെ.എ. അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.