ബിസിനസ്​ ഓപ്പോ എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

കൊച്ചി: ഓപ്പോ മൊബൈലി​െൻറ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ്3 പുറത്തിറക്കി. ഫോൺ വാങ്ങുന്നവർക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ബാറ്റ് ലഭിക്കും. സ്‌റ്റൈലിഷായ ചുവന്ന നിറത്തിലും തിളങ്ങുന്ന മെറ്റാലിക് ശോഭയിലുമാണ് ഫോൺ ലഭ്യമാകുന്നത്. മികച്ച അനുപാതം കൈവരിക്കുന്നതിനായി രണ്ട് ത്രെഡ്-തിന്‍ മെറ്റാലിക് ബാന്‍ഡുകള്‍, കസ്റ്റമൈസ് ചെയ്ത പെയിൻറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീതി വരുത്തിയിട്ടുണ്ട്. ഓപ്പോ എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വെള്ളിയാഴ്ച മുതല്‍ ഇ-കോമേഴ്‌സ് പങ്കാളിയായ ആമസോണിലും രാജ്യത്തെ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ലഭ്യമാകും. 18,990 രൂപയാണ് വില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.