ചൊവ്വല്ലൂർ ക്ഷേത്രം: ദേവസ്വം ബോർഡ്​ നടപടിക്കെതിരായ ഹരജി തള്ളി

കൊച്ചി: ചൊവ്വല്ലൂർ ശിവക്ഷേത്രത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ നിരീക്ഷകനെ നിയമിച്ച നടപടി ചോദ്യം ചെയ്യുന്ന ഹരജി ഹൈകോടതി തള്ളി. അർഹതപ്പെട്ടവർക്ക് ജനറൽ ബോഡി അംഗത്വം നിഷേധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി ദേവസ്വം ബോർഡി​െൻറ ഉത്തരവ് ചോദ്യം ചെയ്ത് ചൊവ്വല്ലൂർ ശിവക്ഷേത്രം എക്സിക്യൂട്ടിവ് കമ്മിറ്റിയും സെക്രട്ടറിയും സമർപ്പിച്ച ഹരജി ഡിവിഷൻബെഞ്ച് തള്ളിയത്. ചൊവ്വല്ലൂർ ശിവക്ഷേത്രഭരണത്തിനുള്ള സ്കീം അനുസരിച്ച് പ്രദേശവാസികളായ ദൈവവിശ്വാസമുള്ള ഹിന്ദുക്കൾക്ക് അംഗത്വത്തിന് അർഹതയുണ്ടെന്നും ഫീസ് നൽകി അപേക്ഷിക്കുന്നവർക്ക് അംഗത്വം നൽകണമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് നിർദേശിച്ചിരുന്നു. വ്യക്തി വിരോധത്തി​െൻറ പേരിൽ ഇത് നിഷേധിക്കാനാവില്ല. എന്നാൽ, ഏകപക്ഷീയമായി അംഗത്വം നിഷേധിക്കുന്നെന്നും പുതിയ അംഗത്വം നൽകുന്നില്ലെന്നും പരാതികളുണ്ട്. ഏറെക്കാലമായി ഇതി​െൻറ നിയന്ത്രണം ഹരജിക്കാരുടെ ൈകയിലാണ്. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഇടപെട്ടതെന്ന് ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡി​െൻറ ഉത്തരവിൽ ഹരജിക്കാരുടെ അവകാശങ്ങളൊന്നും ഹനിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.