വടുതല: മതം മാറിയവരും മിശ്രവിവാഹിതരുമായ ഹിന്ദു പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് ക്രൂരപീഡനത്തിലൂടെ ഘർവാപസി നടത്തുന്ന ഗുരുജി മനോജിെൻറ തുടക്കം ജന്മനാടായ പെരുമ്പളം ദ്വീപിൽനിന്ന്. നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് വകവെക്കാതെയാണ് മനോജ് പ്രവർത്തനം ആരംഭിച്ചത്. 1999 ജൂണിൽ പെരുമ്പളം ദ്വീപിൽ 'മനീഷാ' എന്ന സാംസ്കാരിക കൂട്ടായ്മയിലൂടെയായിരുന്നു തുടക്കം. ആർ.എസ്.എസിനും അവർ നൽകുന്ന ബൗദ്ധിക വിദ്യാഭ്യാസത്തിനും തീവ്രത പോരാ എന്നു പറഞ്ഞാണ് ഈ കേന്ദ്രം ആരംഭിച്ചത്. ദ്വീപിലെ ഭൂരിപക്ഷം സംഘ്പരിവാർ പ്രവർത്തകർക്കും സ്ഥാപനത്തോട് എതിർപ്പായിരുന്നു. മതംമാറ്റം പോലുള്ള പ്രവർത്തനങ്ങളൊന്നും ദ്വീപിൽ നടന്നിട്ടില്ല. അതിനുള്ള ശ്രമം പലതവണ നടത്തിയെങ്കിലും പ്രതിഷേധംമൂലം ഫലം കണ്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആദ്യകാലങ്ങളിൽ യോഗയും മറ്റു പലതരത്തിലുള്ള ക്ലാസുകളുമായിരുന്നു മനീഷയിൽ നൽകിയിരുന്നത്. മറ്റു മതങ്ങളോട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ക്ലാസുകളായിരുന്നു ഇവയിൽ ഏറെയും. അന്ന് ഒപ്പമുണ്ടായിരുന്ന ശിഷ്യരിൽ പലരും മനോജിെൻറ കൂടെ ഇപ്പോഴില്ല. സംഘടന വളർന്നപ്പോൾ സ്ത്രീകളുടെ സാന്നിധ്യം സ്ഥാപന നിലനിൽപ്പിന് ആവശ്യമാണെന്ന് മനോജും പ്രധാന ശിഷ്യനും തീരുമാനിക്കുകയായിരുന്നുവത്രെ. കൂടെയുള്ള പുരുഷന്മാരുടെ സഹോദരിമാരെ ഇവിടേക്ക് കൊണ്ടുവരാൻ നിർദേശിച്ചു. എന്നാൽ, മനോജിനെ വിശ്വാസമില്ലാത്തതിനാൽ പലരും ഇത്തരമൊരു സാഹസത്തിന് മുതിർന്നില്ല. പല വാഗ്ദാനങ്ങൾ നൽകിയാണ് സ്ത്രീകളെ കേന്ദ്രത്തിലേക്ക് ആകർഷിച്ചിരുന്നത്. 2003ഓടെ മനീഷ സാസ്കാരിക വേദിയുടെ പ്രവർത്തനം പെരുമ്പളത്തുനിന്ന് മാറ്റി മറ്റു പലയിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ശിവശക്തി യോഗാകേന്ദ്രം എന്ന പേരിലായിരുന്നു പുതിയ കാൽവെയ്പ്. ചേർത്തല, പൂച്ചാക്കൽ, പാണാവള്ളി, അരൂക്കുറ്റി, കോട്ടയം ജില്ലയിലെ വൈക്കം, എറണാകുളം ജില്ലയിലെ ഉദയംപേരൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് ശിവശക്തി യോഗാകേന്ദ്രം ആരംഭിച്ചത്. യോഗ പഠിക്കാൻ എത്തുന്നവരെ മനോജിന് ദിവ്യശക്തിയുണ്ടെന്ന് പറഞ്ഞും കബളിപ്പിച്ചിരുന്നു. പുതിയകാവിലെ ആർഷവിദ്യാസമാജം സ്ഥാപനത്തിനെതിരെയും നിരവധി പരാതി ഉയർന്നിരുന്നു. തുടർന്നാണ് ഇവിടം വിട്ട് ആർഷ വിദ്യാസമാജം തൃപ്പൂണിത്തുറ കണ്ടനാേട്ടക്ക് മാറ്റി സ്ഥാപിച്ചത്. അതോടെയാണ് മേനാജ് സ്വയം ഗുരുജിയായി വാഴ്ത്തുകയും മറ്റുള്ളവരോട് അങ്ങനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.