നെടുമ്പാശ്ശേരി-: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന തഞ്ചാവൂർ സ്വദേശി ഷാഹുൽ ഹമീദ് (65) പിടിയിൽ. തമിഴ്നാട് സ്വദേശികളായ മുത്തു വിഘ്നേഷ്, നവീൻ ബാലു എന്നിവരെ ഇത്തരത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എമിേഗ്രഷൻ വിഭാഗത്തിെൻറ പിടിയിലായത്. തുടർന്ന് ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. അടുത്ത കാലത്തായി മനുഷ്യക്കടത്ത് വർധിച്ചതിനെ തുടർന്നാണ് മലേഷ്യയിലേക്ക് പോകുന്നവരിൽനിന്ന് വിശദവിവരം തേടണമെന്ന് എമിേഗ്രഷൻ വിഭാഗത്തിന് കർശന നിർദേശം നൽകിയത്. മലേഷ്യയിലെ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്ത് മുത്തുവിൽനിന്നും 35000 രൂപയും നവീനിൽനിന്നും ഒരു ലക്ഷം രൂപയുമാണ് ഷാഹുൽഹമീദ് ഈടാക്കിയത്. എന്നാൽ, ഇരുവർക്കും ടൂറിസ്റ്റ് വിസയാണ് നൽകിയത്. മുത്തുവിന് മലേഷ്യയിലേക്കും വിഘ്നേഷിന് സിംഗപ്പൂരിലേക്കുമാണ് ടിക്കറ്റ് നൽകിയത്. കഴിഞ്ഞ ദിവസം മലേഷ്യയിലെ ഓയിൽ കമ്പനിയിൽ ജോലിവാഗ്ദാനം ചെയ്ത് കൊണ്ടുപോയ 40 മലയാളികൾ ചതിയിൽപ്പെട്ട് നാട്ടിലെത്തിയിരുന്നു. ഷാഹുൽഹമീദ് മുമ്പ് ഇത്തരത്തിൽ യുവാക്കളെ കടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നെടുമ്പാശ്ശേരി എസ്.ഐ സോണിമത്തായി അറിയിച്ചു. ഇപ്പോൾ ഷാഹുൽഹമീദിനെതിരെ തൊഴിൽവാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് കബളിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. മനുഷ്യക്കടത്തിന് തെളിവ് ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും. നിരവധി പേർ നെടുമ്പാശ്ശേരി വഴി ഇത്തരത്തിൽ മലേഷ്യയിലേക്ക് കടക്കാനിടയായത് എമിേഗ്രഷൻ വിഭാഗത്തിലെ ചിലരുടെ പിന്തുണയോടെയാണെന്ന് ഇൻറലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.