മർദനമേറ്റ ഡ്രൈവർക്കെതിരായ പൊലീസ്​ നടപടി യൂത്ത്​ കോൺഗ്രസ്​ കമീഷണർ ഒാഫിസ്​ മാർച്ച്​ നടത്തി

കൊച്ചി: ഒാൺ ലൈൻ ടാക്സി ഡ്രൈവർ ഷെഫീഖിനെ മർദിച്ച യുവതികളെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കുകയും, ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തി. ബി.എസ്.എൻ.എൽ ഒാഫിസിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മർദിക്കുന്ന ദൃശ്യവും, കാർ യാത്രക്കാര​െൻറ മൊഴിയും ഉണ്ടായിട്ടും ഇതൊക്കെ അവഗണിച്ചുള്ള പൊലീസി​െൻറ നടപടി സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ നാട്ടുകാർ പിടികൂടിയാണ് പൊലീസിനെ ഏൽപിച്ചത്. നിയോജക മണ്ഡലം പ്രസിഡൻറ് ടിബിൻ ദേവസി അധ്യക്ഷത വഹിച്ചു. കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ, ടിബിൻ, ദിലീപ് കുഞ്ഞുകുട്ടി, ഷാൻ പുതുപ്പറമ്പിൽ, അനസ്, അനൂപ്, നിഷാന്ത്, കുലേഷ്, ഹാരീസ് അജ്മൽ, വിവേക്ദാസ് എന്നിവർ സംസാരിച്ചു. പൊലീസി​െൻറ ബാരിക്കേഡ് തകർക്കാനുള്ള ശ്രമം പൊലീസും പ്രവർത്തകരും തമ്മിൽ ബലപ്രയോഗത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളും പ്രവർത്തകരുമടക്കം 25 ഒാളം പേരെ സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.