സ്പോൺസർ മാപ്പ് നൽകാൻ തയാറായതാണ് മോചനത്തിന് വഴിയൊരുക്കിയത് ആലപ്പുഴ: അത്യാസന്നനിലയിൽ കഴിയുന്ന ഭാര്യയെ കാണാൻ നാട്ടിലേക്ക് വരുന്നതിനിെട ജയിലിൽ അടക്കപ്പെട്ട ഗൃഹനാഥന് 10 മാസത്തിനുശേഷം മോചനം. ഭാര്യയുടെ മരണംപോലും അറിയാതെ മസ്കത്തിലെ ജയിലിൽ അടക്കപ്പെട്ട ആലപ്പുഴ പവർഹൗസ് വാർഡ് സാലിഹ മൻസിലിൽ സാഹിർ കാസിം അബൂബക്കറിെനപ്പറ്റി ജനുവരി 13ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട പ്രവാസി വ്യവസായി പുന്നപ്ര സ്വദേശി ഹബീബ് റഹ്മാൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ജുനൈദ് മുഖേന വിവരങ്ങൾ അന്വേഷിച്ചു. ഏറെ ശ്രമകരമായ അന്വേഷണങ്ങൾക്കൊടുവിൽ ഖത്തർ പൊലീസ് സാഹിർ കാസിമിനെ ഒമാൻ പൊലീസിന് കൈമാറിയെന്ന വിവരം ലഭിച്ചു. ഒമാനിലെ ബന്ധങ്ങൾ പ്രയോജനപ്പെടുത്തി കാസിമിനെ പാർപ്പിച്ചിരുന്ന ജയിൽ കണ്ടെത്തി ഹബീബ് നേരിൽ സംസാരിച്ചു. 'മാധ്യമം' നൽകിയ തുടർവാർത്ത കുടുംബത്തിന് ഏറെ ആശ്വാസമായി. മകൻ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ വൃദ്ധമാതാവ് നബീസ ദൈവത്തിന് നന്ദി പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഒമാനിൽ ജോലി ചെയ്യുേമ്പാഴുണ്ടായ സാമ്പത്തിക ഇടപാടിെൻറ പേരിൽ സ്പോൺസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് മനസ്സിലായി. സ്‌പോൺസറെ കണ്ടെത്തി കേസ് പിൻവലിക്കണമെന്നും നിരന്തരം ആവശ്യപ്പെെട്ടങ്കിലും 80 ലക്ഷം രൂപ കൊടുക്കണമെന്ന നിർബന്ധത്തിൽ സ്പോൺസർ ആദ്യം ഉറച്ചുനിന്നു. ഒടുവിൽ മാപ്പ് നൽകാൻ അദ്ദേഹം തയാറായതോടെയാണ് ജയിൽമോചനം സാധ്യമായത്. ബുധനാഴ്ച പുലർച്ച നെടുമ്പാശ്ശേരിയിൽ എത്തിയ സാഹിർ കാസിമിനെ സ്വീകരിക്കാൻ ഏക മകൾ സ്കൂൾ അധ്യാപികയായ സുമയ്യയും ഭർത്താവ് റിയാസുമുണ്ടായിരുന്നു. നേരെ ആലപ്പുഴയിൽ ഉമ്മ നബീസയുടെ അടുത്തേക്കാണ് പോയത്. അഞ്ചുവർഷം മുമ്പ് പത്നി ദിൽഷ രോഗബാധിതയാണെന്നറിഞ്ഞ് നാട്ടിലെത്തിയ വേളയിൽ മസ്കത്തിലെ വ്യാപാരസ്ഥാപനം ചിലർ അഗ്നിക്കിരയാക്കുകയായിരുന്നു. അന്ന് സ്പോൺസറുമായുണ്ടായ സാമ്പത്തിക ഇടപാടുകൾ തീർക്കുന്നതിന് ഖത്തറിൽ വീട്ടുഡ്രൈവറായി ജോലി ചെയ്യുന്നതിനിെടയാണ് ഭാര്യക്ക് വീണ്ടും രോഗം മൂർച്ഛിക്കുന്നത്. അർബുദ ബാധിതയായിരുന്ന ഭാര്യയെ കാണാൻ 2016 ഡിസംബർ 10നാണ് ദോഹയിൽനിന്ന് പുറപ്പെട്ടത്. ബോഡിങ് പാസ് വാങ്ങിയ പിതാവിനെക്കുറിച്ച് പിന്നീട് വിവരം ഒന്നും ലഭിക്കാതെ വിഷമിച്ചിരുന്ന സുമയ്യക്ക് മസ്കത്തിലെ അൽഹൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസിൽ സാഹിറിനെ ജയിലിൽ അടച്ചിരിക്കുകയാണെന്ന വിവരം അപരിചിതനായ ഒരാൾ ഫോണിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ, ജനുവരി എട്ടിന് മാതാവ് മരിച്ച വിവരം പിതാവിനെ അറിയിക്കാനാവാതെ വിഷമിക്കുന്ന സുമയ്യയുെടയും ഭർത്താവിെൻറയും നിസ്സഹായാവസ്ഥ 'മാധ്യമം' വാർത്തയിൽ പരാമർശിച്ചിരുന്നു. നാട്ടിലെത്തിയ പിതാവിനെ നേരിൽ കണ്ടപ്പോൾ അവരനുഭവിച്ച ദുഃഖവും മാതാവിെൻറ വിയോഗം തന്നെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.