ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് മുന്നിൽ അനധികൃതമായി വളച്ചുകെട്ടി അവകാശം സ്ഥാപിച്ചിരുന്ന വേമ്പനാട്ടുകായലിലെ സ്ഥലം ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികൾ പ്രവേശിച്ച് വലവീശി തൊഴിൽ അവകാശം തിരിച്ചുപിടിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെൽ ചെയർമാനും മുൻ എം.എൽ.എയുമായ ടി.എൻ. പ്രതാപെൻറ നേതൃത്വത്തിൽ വലയുമായി കൈനകരി െജട്ടിയിൽനിന്ന് കായലിലൂടെ പ്രകടനമായി ലേക് പാലസിന് മുന്നിൽ എത്തി തൊഴിൽ അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു തീരുമാനം. എന്നാൽ, രാവിലെ ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ട്രഷറർ അഡ്വ. ജോൺസൺ എബ്രഹാം, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ.കെ. ബേബി ഉൾപ്പെടെയുള്ള നേതാക്കളുമായി കൈനകരി െജട്ടിയിൽ എത്തിയ ടി.എൻ. പ്രതാപനെ ആലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. ഇതേതുടർന്ന് പ്രദേശത്ത് നേരിയ സംഘാർഷാവസ്ഥ ഉടലെടുത്തു. ലേക് പാലസിന് മുന്നിൽ തോമസ് ചാണ്ടി അനധികൃതമായി വേലി കെട്ടിത്തിരിച്ചിരിക്കുന്ന ഭാഗത്ത് മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചിട്ടില്ലെന്ന് തുറന്നുകാട്ടാനാണ് താൻ ഉൾനാടൻ മത്സ്യത്തൊഴിലാളികളുമായി എത്തിയതെന്ന് പ്രതാപൻ വിശദീകരിെച്ചങ്കിലും പൊലീസ് വഴങ്ങിയില്ല. ഒടുവിൽ മൂന്നുമണിക്കൂർ കൈനകരി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം നടത്തി. ഉച്ചക്ക് രണ്ടോടെ പൊലീസ് അനുമതി നൽകിയതിനെത്തുടർന്ന് തൊഴിലാളികളുമായി നേതാക്കൾ ലേക് പാലസിന് മുന്നിൽ വളച്ചുകെട്ടിയ സ്ഥലത്ത് പ്രവേശിച്ച് വലവീശി. പണത്തിെൻറയും അധികാരത്തിെൻറയും ഹുങ്കിൽ അധികാര ദുർവിനിയോഗം നടത്തുന്ന തോമസ് ചാണ്ടിയുടെ രാജിവരെ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസും യു.ഡി.എഫും മുന്നോട്ടുപോകുമെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. സമരപരിപാടികൾക്ക് കെ.പി.സി.സി നിർവാഹകസമിതി അംഗങ്ങളായ എം.എൻ. ചന്ദ്രപ്രകാശ്, ജി. മുകുന്ദൻപിള്ള, മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ എ.എസ്. വിശ്വനാഥൻ, കെ.എം. ലക്ഷ്മണൻ, വിജയകുമാർ പൂമംഗലം, സന്തോഷ് പട്ടണം, കെ.എസ്. പവനൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ഗോപകുമാർ, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ്ഭട്ട്, പ്രമോദ് ചന്ദ്രൻ, ജെ.ടി. റാംസേ, രമണി എസ്. ഭാനു, ടിജിൻ ജോസഫ്, വി.കെ. സേവ്യർ, പോളി തോമസ് എന്നിവർ നേതൃത്വം നൽകി. വാട്ടർ അതോറിറ്റി ഒാഫിസുകളിൽ വിജിലൻസ് പരിശോധന ആലപ്പുഴ: ജില്ലയിലെ വാട്ടർ അതോറിറ്റി സെക്ഷൻ ഒാഫിസുകളിൽ വിജിലൻസ് പരിശോധന. ആലപ്പുഴ, ചേർത്തല, മാവേലിക്കര, കായംകുളം ഒാഫിസുകളിലാണ് പരിശോധന നടന്നത്. വഴിച്ചേരിയിലെ ആലപ്പുഴ സെക്ഷൻ ഒാഫിസിൽ വാട്ടർ കണക്ഷന് അപേക്ഷയിൽ തീർപ്പുകൽപിക്കുന്നതിന് കാലതാമസം നേരിടുന്നതായി കണ്ടെത്തി. ചേർത്തല ഒാഫിസിൽ പല ജോലിയുടെയും രേഖകൾ കൃത്യമായി സൂക്ഷിക്കാറില്ല. അവിടെയും വാട്ടർ കണക്ഷൻ അപേക്ഷയിൽ കാലതാമസം ഉണ്ടാകുന്നുണ്ട്. മാവേലിക്കര ഒാഫിസിൽ 2016 ഡിസംബർ മുതൽ 2017 ഫെബ്രുവരിവരെയുള്ള വാട്ടർ ബില്ലുകൾ തയാറാക്കിയിട്ടില്ല. അതോടൊപ്പം വാർഷിക അറ്റകുറ്റപ്പണിയുടെ ആദ്യത്തെ പാർട്ട് ബിൽ തയാറാക്കി സമർപ്പിച്ചിട്ടുമില്ല. കായംകുളം സെക്ഷൻ ഒാഫിസിലും വാട്ടർ കണക്ഷൻ അപേക്ഷകളിൽ തീർപ്പിന് കാലതാമസമുണ്ട്. അവിടെ കാഷ് ബുക്ക് രജിസ്റ്ററിൽ കൃത്യത ഉണ്ടാകുന്നില്ലെന്നും കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.