മൂവാറ്റുപുഴ: മുളവൂര്‍ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയില്‍ ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സും, ദാത്രി ബ്ലഡ് സ്റ്റംസെൽ ഡോണേഴ്‌സ് രജിസ്ട്രിയുടെയും ആഭിമുഖ്യത്തില്‍ രക്തദാനവും, രക്തമൂല കോശദാന രജിസ്‌ട്രേഷന്‍ ക്യാമ്പും നടന്നു. കോളജ് ചെയര്‍മാന്‍ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ കെ.എം. ഷംസുദ്ദീന്‍, പ്രിന്‍സിപ്പൽ ഡോ.മുഹമ്മദ് സിദ്ദീഖ്, യൂത്ത് റെഡ്‌ക്രോസ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. ബോധവത്കരണ ക്ലാസിന് ദാത്രി വളൻറിയര്‍ അതുല്യ നേതൃത്വം നല്‍കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷെൻറയും, ബ്ലഡ് ഡോണേഴ്‌സ് കേരള എറണാകുളത്തിെൻറയും നേതൃത്വത്തില്‍ രക്തദാനവും മൂലകോശ നിർണയവും നടത്തി. ചിത്രം-: മുളവൂര്‍ ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയില്‍ നടന്ന രക്തദാനവും ദാത്രിമൂലകോശ നിര്‍ണയവും ക്യാമ്പിൽനിന്ന്.... ഫയൽ നെയിം em mvpa ILAHIYA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.