ലോകകപ്പ് ട്രോഫി 25വരെ കൊച്ചിയിൽ

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് വിന്നേഴ്‌സ് ട്രോഫി ഒരുദിവസം കൂടുതൽ കൊച്ചിയിലുണ്ടാകും. സ്‌പോൺസർമാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച പകൽകൂടി ട്രോഫി പ്രദർശിപ്പിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ ട്രോഫി ഇടപ്പള്ളി ലുലു മാളിൽ ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ അധികൃതർ അറിയിച്ചു. വിവിധ ഫുട്‌ബാൾ അനുബന്ധ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്. നഗരത്തിലെ െതരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളും തിങ്കളാഴ്ച ട്രോഫി നേരിൽ കാണാനെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.