മൂവാറ്റുപുഴ: നൂതന കണ്ടുപിടിത്തങ്ങള്‍ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിങ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗത്തിെൻറ നേതൃത്വത്തില്‍ 'ടെക്നോളജി ടു സ്കൂൾ' പരിപാടി സംഘടിപ്പിച്ചു. പട്ടിമറ്റം മാര്‍ കൂറിലോസ് സ്കൂളിലെ ചടങ്ങിൽ ഒരുക്കിയ പ്രദര്‍ശനത്തിൽ പുതിയ കണ്ടുപിടിത്തങ്ങളെ ആസ്പദമാക്കിയ നിരവധി പ്രോജക്ടുകള്‍ വിദ്യാർഥികള്‍ക്ക് ഒരുക്കിയിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പൽ ബിനു കുര്യെൻറ അധ്യക്ഷതയിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനേഷ് പുല്ല്യാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ചാക്കോ പി. മാണി, ഇലാഹിയ എൻജിനീയറിങ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം മേധാവി അബ്സല്‍ നബി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.