പ്രതിഷേധ യോഗം

കൊച്ചി: ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോ ഓഫിസ് അതിക്രമത്തിൽ എറണാകുളം പ്രസ്‌ ക്ലബിൽ ചേർന്ന മാധ്യമപ്രവർത്തകരുടെ യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങൾക്കുനേരെ ആസൂത്രിത നീക്കങ്ങൾ നടന്നുവരുന്നതായും ശക്തമായ ചെറുത്തുനിൽപ് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ത്രിപുരയിൽ ശന്തനു ഭൗമിക്കി​െൻറ കൊലപാതകത്തിലും യോഗം പ്രതിഷേധിച്ചു. പ്രസ്‌ ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ അജയകുമാർ ജി. മേനോൻ യോഗം ഉദ്‌ഘാടനം ചെയ്തു. പ്രസ്‌ ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, കെ.യു.ഡബ്ല്യു.ജെ സംസ്‌ഥാന വൈസ് പ്രസിഡൻറ് ആർ. ഗോപകുമാർ, അഭിലാഷ് ജി. നായർ, മനു സി. കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.