നെടുമ്പാശ്ശേരി: നികുതി വെട്ടിച്ച് മുംബൈയിൽനിന്ന് കേരളത്തിലേക്ക് വിമാന മാർഗം കൊണ്ടുവന്ന 22 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ എത്തിയ മുംബൈ താനെ സ്വദേശിനി മാധവി പൗസിൽനിന്നാണ് (28) ആഭരണങ്ങൾ പിടികൂടിയത്. സി.ഐ.എസ്.എഫ്. ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ യാത്രക്കാരിയെ തടഞ്ഞുവെച്ച് ഇൻകംടാക്സ് ഇൻറലിജൻസ് വിഭാഗത്തിന് കൈമാറുകയായിരുന്നു. ഹാൻഡ്ബാഗിലാണ് വജ്രാഭരണങ്ങളുണ്ടായിരുന്നത്. ആഭ്യന്തര യാത്രക്കാരുടെ ബാഗേജുകൾ കസ്റ്റംസ് പരിശോധിക്കാറില്ല. അതിനാൽ നികുതി വെട്ടിച്ച്്് ആഭ്യന്തര വിമാനത്തിൽ കടത്തിക്കൊണ്ടുവരുന്ന ആഭരണങ്ങൾ പിടികൂടാൻ സംവിധാനവുമില്ല. ആലുവയിൽനിന്ന് സ്റ്റേറ്റ്്് ടാക്സ് ഓഫിസർ ബിജു സക്കറിയയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡെത്തി ആഭരണങ്ങൾ കസ്റ്റഡിയിൽ എടുത്തു. ജി.എസ്.ടി നിയമപ്രകാരമുള്ള രേഖകൾ ഇല്ലാത്തതിനാൽ നികുതിയും പിഴയും അടക്കം 1.30 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട്്് യാത്രക്കാരിക്ക് ഡിമാൻഡ് നോട്ടീസ് നൽകി. പിടിയിലായ യാത്രക്കാരിക്ക്് മുംബൈയിൽ ജ്വല്ലറിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.