ലക്ഷദ്വീപിൽ ഭരണകൂട ഭീകരത -^സി.പി.ഐ

ലക്ഷദ്വീപിൽ ഭരണകൂട ഭീകരത --സി.പി.ഐ കൊച്ചി: ലക്ഷദ്വീപിൽ ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായി സി.പി.ഐ ലക്ഷദ്വീപ് യൂനിറ്റ് കൺവീനർ സി.ടി.നജ്‌മുദ്ദീൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. അഡ്‌മിനിസ്ട്രേറ്ററുടെ ദുർഭരണമാണ് നടക്കുന്നത്. പൊലീസ് ജനങ്ങളെ മർദിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്നു. രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളും അധികൃതർക്ക് ഒത്താശ ചെയ്യുന്ന നിലപാടുകളാണ് എടുക്കുന്നത്. ജനങ്ങൾക്ക് വേണ്ടി ഇടപെടുന്ന ഇടത് സംഘടനകളടക്കമുള്ളവരെ ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് നേരിടുന്നു. പൊലീസടക്കമുള്ള അധികാരികൾ സി.പി.ഐ പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നതിൽ നിന്ന് ജനങ്ങളെ വിലക്കുന്നുണ്ട്. അസുഖം ബാധിച്ച് വിദഗ്‌ധ ചികിത്സ വേണ്ടി വരുന്നവരെ കൊച്ചിയിലേക്കോ മറ്റോ കൊണ്ടുപോകാൻ വേണ്ടത്ര സൗകര്യം അധികൃതർ നൽകുന്നില്ല. ഹെലികോപ്റ്ററിലാണ് അടിയന്തിര ഘട്ടങ്ങളിൽ കൊണ്ടുപോകേണ്ടത്. എന്നാൽ, ഇതിനുള്ള സൗകര്യങ്ങളും പലപ്പോഴും നിഷേധിക്കുകയാണ്. ഇത്തരത്തിൽ ഹെലികോപ്റ്റർ വൈകിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഒരാൾ കൊച്ചിയിലെത്തിയപ്പോൾ മരിച്ചിരുന്നു. അധികൃതരുടെ അനാസ്‌ഥയെക്കുറിച്ച്‌ ചോദിക്കാൻ ചെന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അകാരണമായി അറസ്‌റ്റ് ചെയ്തു. പ്രവർത്തകർ ഇന്നും ജയിലിലാണെന്നും നജ്‌മുദ്ദീൻ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.