കേരളത്തി​െൻറ നിലനിൽപിന് പശ്ചിമഘട്ടം സംരക്ഷിക്കൽ അനിവാര്യം ^പ്രഫ. എം.കെ. പ്രസാദ്​

കേരളത്തി​െൻറ നിലനിൽപിന് പശ്ചിമഘട്ടം സംരക്ഷിക്കൽ അനിവാര്യം -പ്രഫ. എം.കെ. പ്രസാദ് കൊച്ചി: കേരളത്തി​െൻറ നിലനിൽപിന് പശ്ചിമഘട്ടം സംരക്ഷിക്കൽ അനിവാര്യമാണെന്ന് പരിസ്‌ഥിതി പ്രവർത്തകൻ പ്രഫ. എം.കെ. പ്രസാദ് അഭിപ്രായപ്പെട്ടു. ജില്ലയിൽ പര്യടനം നടത്തിയ പശ്ചിമഘട്ട രക്ഷായാത്രക്ക് മംഗളവനത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തി​െൻറ പേരിൽ കാടുകൾ വെട്ടുകയും പാറഖനനവും ചെയ്‌തു. ഇതോടെ ജീവജാലങ്ങൾ ഉൾക്കാടുകളിലേക്ക് മാറി. കാടില്ലാതാക്കി കേരളം കൊണ്ടുവന്ന പ്രതിഭാസമാണ് മരച്ചീനി കൃഷി. ദാരിദ്ര്യനിർമാർജനം, ഭേക്ഷ്യാൽപാദനം തുടങ്ങിയ പേരിൽ കാടുകൾ വെട്ടിനശിപ്പിച്ചതോടെയാണ് പ്രകൃതിദുരന്തങ്ങളുണ്ടായത്. ആം ആദ്‌മി പാർട്ടിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ആം ആദ്‌മി പാർട്ടി നേതാക്കളായ ഷക്കീർ അലി, ബിജു ജോൺ, ജോർജ് ചെല്ലാനം എന്നിവർ നേതൃത്വം നൽകി. ജാഥ ക്യാപ്റ്റൻ ജോൺ പെരുവന്താനം, ജോൺസൺ പി. ജോൺസൺ, അഡ്വ. ഹരീഷ് വാസുദേവൻ, ഡോ. കുസുമം എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ മൂഴിക്കുളത്തുനിന്നാണ് ജില്ലയിലെ പര്യടനം ആരംഭിച്ചത്. പറവൂർ, നായരമ്പലം, പുതുവൈപ്പ് സമരപ്പന്തൽ, ഏലൂർ, ആലുവ തുടങ്ങിയ സ്‌ഥലങ്ങളിലും സ്വീകരണം നൽകി. ശാസ്ത്ര സാഹിത്യ പരിഷത്ത്, പുതുവൈപ്പ് എൽ.പി.ജി വിരുദ്ധ സമരസമിതി, മൂഴിക്കുളം ശാല, ലീഫ്, സോളിഡാരിറ്റി, എൻ.എ.പി.എം, ആം ആദ്‌മി, പെരിയാർ മലിനീകരണവിരുദ്ധ സമിതി, നദീസംരക്ഷണ സമിതി, ദേശീയപാത കുടിയൊഴിപ്പിക്കൽ വിരുദ്ധസമിതി തുടങ്ങിയ സംഘടനകളാണ് ജില്ലയിലെ സ്വീകരണങ്ങൾ സംഘടിപ്പിച്ചത്. 50 ദിവസം കൊണ്ട് 14 ജില്ലയിൽ ലക്ഷക്കണക്കിന് ജനങ്ങളുമായി സംവദിച്ച് 200 കേന്ദ്രങ്ങളിലൂടെയാണ് യാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.