അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മധ്യവയസ്കൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ലോറി ജീവനക്കാരായ രണ്ടുപേരെ രാമങ്കരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം കുമാരനല്ലൂർ വട്ടമുകളിൽ സുനിൽ (37), വൈക്കം ടി.വി പുരം ചെറുമനക്കൽ ശ്രീദേവൻ നായർ (42) എന്നിവരാണ് റിമാൻഡിലായത്. എറണാകുളത്തെ പാർസൽ മിനിലോറിയിലെ ജീവനക്കാരാണ്. കഴിഞ്ഞ ആഴ്ചയാണ് കലവൂർ ഹനുമാനുവെളിയിൽ സുനിൽകുമാർ അപകടത്തിൽ മരിച്ചത്. മൃതദേഹം 17 കിലോമീറ്റർ വടക്ക് ദേശീയപാതയിൽ കളർകോട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. മറ്റൊരു വാഹനത്തിൽ മൃതദേഹം കുരുങ്ങി ഇവിടെ എത്തിയതാണെന്നാണ് കരുതുന്നത്. ഇടിച്ചവാഹനം ഏതെന്ന് കണ്ടെത്തുന്നത് സംബന്ധിച്ച് അഭ്യൂഹം നിലനിന്നിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇടിച്ച വാഹനത്തിെൻറ ചില ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞതാണ് അതുസംബന്ധിച്ച സൂചന ലഭിക്കാനിടയായത്. ദേശീയപാതയിൽ അരൂർ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് എറണാകുളത്തുള്ള പാർസൽ ലോറിയാണ് ഇടിച്ചതെന്ന് വ്യക്തമായത്. തുടർന്നാണ് അതിലെ ഡ്രൈവറെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇടിച്ച സ്ഥലത്തുനിന്ന് മൃതദേഹം എങ്ങനെ കളർകോട് ഭാഗത്ത് എത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. ചന്ദനമരം മോഷ്ടിച്ചയാൾ പിടിയിൽ അമ്പലപ്പുഴ: നീർക്കുന്നം തേവരുനട ശങ്കരനാരായണ മൂർത്തി ക്ഷേത്ര വളപ്പിൽനിന്ന് ചന്ദനമരം മുറിച്ച് കടത്തിയ കേസിലെ പ്രതി പിടിയിൽ. നീർക്കുന്നം ആലിശേരിയിൽ ശരത്ചന്ദ്രനെയാണ് (31) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്ന മരമാണ് കഴിഞ്ഞയാഴ്ച മോഷണംപോയത്. മേൽശാന്തിയാണ് വിവരം മറ്റുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയത്. ഒരുവർഷം മുമ്പും മറ്റൊരു ചന്ദനമരം മോഷണം പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.