ജി.എസ്.ടിയുടേ പേരിൽ അമിത വിലയെന്ന്; ഹോട്ടലിനെതിരെ ആക്ഷേപം

മൂവാറ്റുപുഴ: ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ആക്ഷേപം. ജി.എസ്.ടിയുടെ പേരിലാണ് നഗരത്തിലെ വെള്ളൂർ കുന്നത്ത് പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ അമിത വില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തോട് ഇഡലി അടക്കമുള്ള ഭക്ഷണത്തിന് അമിത വില ഈടാക്കിയത് തർക്കത്തിനിടയാക്കി. ഒമ്പതു രൂപ വിലയുള്ള ഇഡലി ക്ക് പത്ത് രൂപ വീതം ഈടാക്കിയതിനു പുറമെ ജി.എസ്.ടിയും ഈടാക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത കുടുംബം ബഹളം െവച്ചതോടെ വില കുറച്ചു നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.