മൂവാറ്റുപുഴ ഹെഡ് പോസ്​റ്റ് ഓഫീസിന് പ്രത്യേക അംഗീകാരം

മൂവാറ്റുപുഴ: തപാല്‍ ഉരുപ്പടികള്‍ അതത് ദിവസം കൃത്യമായി വിതരണം നടത്തുന്നതിന് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് പോസ്റ്റ് മാസ്റ്റര്‍ ജനറലി​െൻറ പ്രത്യേക അംഗീകാരം. ആലുവയില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ റീജനല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി ചന്ദ്രന്‍ അഭിനന്ദന പത്രം വിതരണം ചെയ്തു. ആലുവ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് കെ.കെ. ഡേവിസ് അധ്യക്ഷനായി. പോസ്റ്റ് മാസ്റ്റര്‍ ജി. അനില്‍കുമാര്‍, അസിസ്റ്റൻറ് പോസ്റ്റ് മാസ്റ്റര്‍ (മെയില്‍) രമേശ് എം. കുമാര്‍, പോസ്റ്റ്മാന്‍മാരായ എ.ആര്‍. ഷിജോ, പി.വി. വനജ, ഏലിയാമ്മ വര്‍ഗീസ്, ടി.വി. പ്രസാദ്, വി.എന്‍. രാജി, വി.കെ. സതി എന്നിവര്‍ക്കാണ് സെന്‍ട്രല്‍ റീജനല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലി​െൻറ അഭിനന്ദന പത്രം ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.