മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഫയര്‍ ആൻഡ് റെസ്‌ക്യൂ സ്റ്റേഷെൻറയും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കല്ലൂര്‍ക്കാട് ബ്രാഞ്ചിെൻറയും ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി റെസ്‌ക്യൂ വളൻറിയര്‍ സ്‌കീമിന് തുടക്കമായി. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഗ്നിശമന സേനാംഗങ്ങളും ജനങ്ങളും കൂട്ടായ്മയിലൂടെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതും സമൂഹത്തിന് പ്രയോജനകരമാക്കുന്നതുമായ കൂട്ടായ്മയാണ് കമ്യൂണിറ്റി റെസ്‌ക്യൂ വളൻറിയര്‍ സ്‌കീം. പഞ്ചായത്ത് പ്രസിഡൻറ് ആനീസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഫയര്‍ ആൻഡ് റെസ്‌ക്യൂ സർവിസ് അസിസ്റ്റൻറ് ഡിവിഷനല്‍ ഓഫിസര്‍ കെ.ആര്‍. ഷിനോയ് മുഖ്യപ്രഭാഷണം നടത്തി. സി.എം. വര്‍ഗീസ്, പി.ജെ. മത്തായി, ജിമ്മി ജോര്‍ജ്, അമര്‍ലാല്‍, എ.എസ്. ജോജി, എം.ടി. മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.