കായൽ സവാരി നടത്തിയ ബോട്ട് നിയന്ത്രണംവിട്ടു; വിദേശ സഞ്ചാരികൾ രക്ഷപ്പെട്ടു

കൊച്ചി: വിദേശ സഞ്ചാരികളുമായി സവാരി ചെയ്യുകയായിരുന്ന ബോട്ട് കായലിൽ നിയന്ത്രണംവിട്ടു. സമീപത്ത് കിടന്ന മണ്ണുമാന്തിക്കപ്പലിലേക്ക് മുന്നറിയിപ്പ് സന്ദേശം നൽകിയതിനാൽ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. താജ് മലബാർ ഹോട്ടലിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 11 വിദേശ സഞ്ചാരികളുമായി പോയ 'പെരിയാർ' ബോട്ടാണ് നിയന്ത്രണംവിട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വല്ലാർപാടം കെണ്ടയ്നർ ടെർമിനലിനുസമീപം എത്തിയപ്പോൾ എൻജി​െൻറ ഷാഫ്റ്റ് കപ്ലിങ് ഇളകി. നിയന്ത്രണംവിട്ട ബോട്ട് ടെർമിനൽ പരിധിയിൽ മണ്ണുമാന്തിക്കപ്പൽ കിടന്ന ഭാഗത്തേക്ക് നീങ്ങി. കൂട്ടിയിടി ഒഴിവാക്കാൻ ബോട്ട് ജീവനക്കാർ കൈവീശി മുന്നറിയിപ്പ് നൽകി. ബോട്ടിന് നിയന്ത്രണം വിട്ടെന്ന് മനസ്സിലായപ്പോൾ മണ്ണുമാന്തി ഉടൻ സുരക്ഷിതമായി ദിശ മാറ്റി. തീരദേശ പൊലീസി​െൻറ പട്രോളിങ് ബോട്ടെത്തി അപകടത്തിൽപെട്ട ബോട്ടിനെ കെട്ടിവലിച്ച് ഫോർട്ട്കൊച്ചി തീരത്തെത്തിച്ചു. വിനോദ സഞ്ചാരികളുടെ യാത്രക്ക് മറ്റൊരു ബോട്ടെത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.