കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന തീരനൈപുണ്യ പദ്ധതി ശ്രദ്ധേയമാകുന്നു. തൊഴിൽ, ഉപരിപഠനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ മത്സ്യത്തൊഴിലാളി വനിത സഹായക സംഘത്തിെൻറ (സാഫ്) സഹകരണത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തുന്ന ബഹുമുഖ പരിശീലന പദ്ധതിയാണ് തീരനൈപുണ്യ. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കായി രണ്ട് മാസം സ്റ്റൈപ്പേൻറാടു കൂടിയാണ് പരിശീലനം. ആദ്യം ക്ലാസ് റൂം പരിശീലനവും പിന്നീട് അനുബന്ധ തൊഴിൽ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനവുമാണ്. അഭിരുചിക്കനുസരിച്ച മേഖല തിരിച്ചറിയാനും തൊഴിൽ ലഭ്യമാക്കാനും വനിതകളെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ, ഉന്നത വിദ്യാഭ്യാസം നേടുന്നതിനും കോഴ്സുകൾ െതരഞ്ഞെടുക്കാനും സഹായം നൽകുന്നു. സംരംഭകത്വം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം, ആശയവിനിമയം തുടങ്ങിയ മേഖലകളിലും പരിശീലനം നൽകുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സി.എം.എഫ്.ആർ.ഐ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ നേടാനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുമുതകുന്ന രീതിയിൽ കഴിവ് വികസിപ്പിക്കുന്ന തരത്തിലാണ് പരിശീലനം. രണ്ട് മാസത്തെ പരിശീലനം പൂർത്തിയാക്കിയതിന് ശേഷവും തുടർപ്രവർത്തനങ്ങളിലും തൊഴിലന്വേഷണങ്ങളിലും പദ്ധതിയിൽ പങ്കാളികളായവർക്ക് സി.എം.എഫ്.ആർ.ഐ സഹായം നൽകിവരുന്നുണ്ടെന്ന് സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് നേതൃത്വം നൽകുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പ്ലസ്ടുവിനും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. നാലാമത്തെ ബാച്ച് പരിശീലനം ജനുവരിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.