'ഇ.പി.എഫ്​ പെൻഷൻ: സു​പ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ ശ്രമം'

കൊച്ചി: ഇ.പി.എഫ് പെൻഷൻകാരുടെ ഹയർ ഓപ്ഷൻ സംബന്ധിച്ച കേസുകളിൽ സുപ്രീംകോടതി അനുകൂലമായി വിധിച്ചിട്ടും കേന്ദ്രസർക്കാറും ഇ.പി.എഫ്.ഒയും വളഞ്ഞ മാർഗത്തിലൂടെ നടപ്പാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്ന് േപ്രാവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹി യോഗം കുറ്റപ്പെടുത്തി. പെൻഷൻ സംബന്ധിച്ച കാര്യങ്ങൾ സുതാര്യമാക്കാനും നീതിയുക്തമാക്കാനുമായി രൂപവത്കരിച്ച സി.ബി.ടി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റിയെ നോക്കുകുത്തിയാക്കുകയാണ് ഇ.പി.എഫ്.ഒ. നവംബർ 16ന് സമരദിനമായി ആചരിക്കാൻ തീരുമാനിച്ചു. വർക്കിങ് പ്രസിഡൻറ് കെ.ജെ. ആൽഫ്രഡ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എം. ശരത് ചന്ദ്രൻ, പി.എം. അലി, ഗോപിനാഥൻ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.